SignIn
Kerala Kaumudi Online
Thursday, 25 April 2024 3.46 AM IST

ഏപ്രിൽ 28ന് സിനിമാപ്പൂരം

റംസാന് മമ്മൂ​ട്ടി​യു​ടെ​ ​സി.​ബി.​ഐ​ 5,​ ​സു​രേ​ഷ് ​ഗോ​പി​യു​ടെ​ ​ജോ​ഷി​ ​ചി​ത്രം പാ​പ്പ​ൻ,​ ​സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ട്,​ ജ​യ​റാം​ - ​മീ​ര​ ​ജാ​സ്‌​മി​ൻ​ ​ചി​ത്രം​ ​ മ​ക​ൾ​,​ ​പൃ​ഥ്വി​രാ​ജ് ​-​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട് ​ചി​ത്രം​ ​ജ​ന​ഗ​ണ​മ​ന​ ​എ​ന്നീ​ ​സി​നി​മ​ക​ളു​ടെ​ ​റി​ലീ​സ് ​ഒ​രേ​ ​ദി​വ​സം

cm

റം​സാ​ന് ​ഇ​ത്ത​വ​ണ​ ​തി​യേ​റ്റ​റി​ൽ​ ​പൂ​രം​ ​ത​ന്നെ.​ ​ആ​രാ​ധ​ക​ർ​ ​ഏ​റെ​ ​പ്ര​തീ​ക്ഷ​യോ​ടെ​ ​കാ​ത്തി​രി​ക്കു​ന്ന​ ​മ​മ്മൂ​ട്ടി​ ​ചി​ത്രം​ ​സി.​ബി​ഐ​ ​-​ 5​ ​ദ് ​ബ്രെ​യ്ൻ,​ ​സു​രേ​ഷ് ​ഗോ​പി​യു​ടെ​ ​ജോ​ഷി​ ​ചി​ത്രം​ ​പാ​പ്പ​ൻ,​ ​സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ട് ​-​ ​ജ​യാ​റം​ ​-​ ​മീ​ര​ ​ജാ​സ് ​മി​ൻ​ ​ചി​ത്രം​ ​മ​ക​ൾ​ ,​ ​പൃ​ഥ്വി​രാ​ജ് ​-​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട് ​എ​ന്നി​വ​രെ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ഡി​ജോ​ ​ജോ​സ് ​ആ​ന്റ​ണി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ജ​ന​ഗ​ണ​മ​ന​ ​എ​ന്നീ​ ​സി​നി​മ​ക​ൾ​ ​ഏ​പ്രി​ൽ​ 28​ന് ​തി​യേ​റ്റ​റു​ക​ളി​ൽ​ ​എ​ത്തും.​ ​ഭീ​ഷ്മ​പ​ർ​വ്വം​ ​എ​ന്ന​ ​സി​നി​മ​ ​നേ​ടു​ന്ന​ ​വ​മ്പ​ൻ​ ​വി​ജ​യ​ത്തി​ന് ​ശേ​ഷം​ ​തി​യേ​റ്റ​റി​ൽ​ ​എ​ത്തു​ന്ന​ ​മ​മ്മൂ​ട്ടി​ ​ചി​ത്ര​മാ​ണ് ​സി.​ബി.​ ​െഎ ​-​ 5​ ​ദ് ​ബ്രെ​യ്ൻ.​ ​സി.​ബി.​ഐ​യു​ടെ​ ​നാ​ല് ​സീ​രി​സു​ക​ളും​ ​ഒ​രു​ക്കി​യ​ ​സം​വി​ധാ​യ​ക​ൻ​ ​കെ.​മ​ധു​വും​ ​തി​ര​ക്ക​ഥാ​കൃ​ത്ത് ​എ​സ്.​ ​എ​ൻ.​ ​സ്വാ​മി​യും​ ​ചേ​ർ​ന്നാ​ണ് ​അ​ഞ്ചാം​ഭാ​ഗം​ ​ഒ​രു​ക്കു​ന്ന​ത്.​ ​സേ​തു​രാ​മ​യ്യ​രു​ടെ​ ​ന​ട​പ്പും​ ​ഭാ​വ​വും​ ​അ​തേ​പോ​ലെ​ ​ത​ന്നെ​ ​മ​മ്മൂ​ട്ടി​യി​ലു​ണ്ടെ​ന്ന് ​വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ​സി.​ബി.​ഐ​ 5​ ​ന്റെ​ ​പു​തി​യ​ ​പോ​സ്റ്റ​ർ.​ ​
പ​തി​മൂ​ന്നു​ ​വ​ർ​ഷ​ത്തി​ന​പ്പു​റ​മാ​ണ് ​സി.​ബി.​ഐ​യു​ടെ​ ​അ​ഞ്ചാം​ഭാ​ഗം​ ​എ​ത്തു​ന്ന​ത്.​ ​ര​ൺ​ജി​ ​പ​ണി​ക്ക​ർ,​ ​സാ​യ് ​കു​മാ​ർ,​ ​സൗ​ബി​ൻ​ ​ഷാ​ഹി​ർ,​ ​മു​കേ​ഷ്,​ ​അ​നൂ​പ് ​മേ​നോ​ൻ,​ ​ദി​ലീ​ഷ് ​പോ​ത്ത​ൻ,​ ​സ​ന്തോ​ഷ് ​കീ​ഴാ​റ്റൂ​ർ,​ ​അ​സീ​സ് ​നെ​ടു​മ​ങ്ങാ​ട്,​ ​ച​ന്തു,​ ​പ്ര​ശാ​ന്ത് ​അ​ല​ക്സാ​ണ്ട​ർ,​ ​ഇ​ട​വേ​ള​ ​ബാ​ബു,​ ​ആ​ശ​ ​ശ​ര​ത്,​ ​ക​നി​ഹ,​ ​മാ​ള​വി​ക​ ​മേ​നോ​ൻ,​ ​അ​ൻ​സി​ബ ​ഹ​സ​ൻ,​ ​സ്വാ​സി​ക,​ ​അ​ന്ന​ ​രേ​ഷ്മ​ ​രാ​ജ​ൻ,​ ​സ്മി​നു​ ​സി​ജോ​ ​എ​ന്നി​വ​രോ​ടൊ​പ്പം​ ​വി​ക്രം​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യി​ ​ജ​ഗ​തി​ ​ശ്രീ​കു​മാ​റും​ ​എ​ത്തു​ന്നു.​ ​സ്വ​ർ​ഗ​ചി​ത്ര​യു​ടെ​ ​ബാ​ന​റി​ൽ​ ​അ​പ്പ​ച്ച​നാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​അ​ഖി​ൽ​ ​ജോ​ർ​ജാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.
ഒ​രു​ ​ദ​ശ​ബ്ദ​ത്തി​നു​ശേ​ഷം​ ​സു​രേ​ഷ് ​ഗോ​പി​ ​വീ​ണ്ടും​ ​പൊ​ലീ​സ് ​യൂ​ണി​ഫോ​മി​ൽ​ ​വെ​ള്ളി​ത്തി​ര​യി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ ​എ​ന്ന​താ​ണ് ​ജോ​ഷി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​പാ​പ്പ​ന്റെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഹൈ​ലൈ​റ്റ് .​ ​ര​ണ്ട് ​ഗെ​റ്റ​പ്പി​ലി​ലാ​ണ് ​സു​രേ​ഷ് ​ഗോ​പി​ ​പാ​പ്പ​നി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.​ ​ലേ​ലം,​ ​പ​ത്രം​ ​എ​ന്നീ​ ​ബം​പ​ർ​ ​ഹി​റ്റു​ക​ൾ​ ​സ​മ്മാ​നി​ച്ച​ ​സു​രേ​ഷ് ​ഗോ​പി​ ​-ജോ​ഷി​ ​കൂ​ട്ടു​കെ​ട്ടി​ൽ​ ​സു​രേ​ഷ് ​ഗോ​പി​യെ​ ​സോ​ളോ​ ​ഹീ​റോ​ ​ആ​ക്കി​ 22​ ​വ​ർ​ഷ​ത്തെ​ ​ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​ജോ​ഷി​ ​ഒ​രു​ക്കു​ന്ന​ ​ചി​ത്രം​ ​കൂ​ടി​യാ​ണ് ​പാ​പ്പ​ൻ.​ ​ക്രൈം​ ​ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​ ​ത്രി​ല്ല​റാ​യി​ ​ഒ​രു​ക്കു​ന്ന​ ​പാ​പ്പ​നി​ലൂ​ടെ​ ​സു​രേ​ഷ് ​ഗോ​പി​യും​ ​മ​ക​ൻ​ ​ഗോ​കു​ലും​ ​ഒ​രു​ ​സി​നി​മ​യി​ൽ​ ​ആ​ദ്യ​മാ​യി​ ​ഒ​ന്നി​ക്കു​ന്നു​വെ​ന്ന​ ​പ്ര​ത്യേ​ക​ത​യു​ണ്ട്.​ ​

നീ​ത​ ​പി​ള്ള,​ ​നൈ​ല​ ​ഉ​ഷ,​ ​ആ​ശ​ ​ശ​ര​ത്,​ ​ക​നി​ഹ,​ ​ച​ന്തു​നാ​ഥ്,​ ​വി​ജ​യ​രാ​ഘ​വ​ൻ,​ ​ടി​നി​ടോം,​ ​ഷ​മ്മി​ ​തി​ല​ക​ൻ​ ​തു​ട​ങ്ങി​ ​വ​മ്പ​ൻ​ ​താ​ര​നി​ര​ ​അ​ണി​നി​ര​ക്കു​ന്നു.​ ​ഡേ​വി​ഡ് ​കാ​ച്ച​പ്പി​ള്ളി​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​യും​ ​ഇ​ഫാ​ർ​ ​മീ​ഡി​യ​യു​ടെ​യും​ ​ബാ​ന​റി​ൽ​ ​ഡേ​വി​ഡ് ​കാ​ച്ച​പ്പി​ള്ളി​യും​ ​റാ​ഫി​ ​മ​തി​ര​യും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​ആ​ർ​ ​ജെ​ ​ഷാ​ൻ​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​അ​ജ​യ് ​ഡേ​വി​ഡ് ​കാ​ച്ച​പ്പി​ള്ളി​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.നീ​ണ്ട​ ​ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​ജ​യ​റാ​മി​നെ​ ​നാ​യ​ക​നാ​ക്കി​ ​സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ട് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​മാ​ണ് ​മ​ക​ൾ​ .​ ​പ​തി​മൂ​ന്ന് ​വ​ർ​ഷ​ത്തെ​ ​ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​മീ​ര​ ​ജാ​സ്മി​നും​ ​സ​ത്യ​നും​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്നു​ ​എ​ന്ന​താ​ണ് ​മ​റ്റൊ​രു​ ​പ്ര​ത്യേ​ക​ത.​ ​ജ​യ​റാ​മും,മീര​ ​ജാ​സ്മി​നും​ ​ദേ​വി​ക​ ​സ​ഞ്ജ​യ്‌​യും​ ​അ​ച്ഛ​നും​ ​അ​മ്മ​യും​ ​മ​ക​ളു​മാ​യി​ ​എ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ഇ​ന്ന​സെ​ന്റ്,​ ​ശ്രീ​നി​വാ​സ​ൻ,​ ​ശ്രീ​ല​ത,​ ​സി​ദ്ദി​ഖ്,​ ​അൽത്താ​ഫ്,​ ​ന​സ്‌​ലി​ൻ എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​

​ഡോ.​ ​ഇ​ക്ബാ​ൽ​ ​കു​റ്റി​പ്പു​റം​ ​തി​ര​ക്ക​ഥ​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​എ​സ്.​ ​കു​മാ​റാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം​ .​ ​സെ​ൻ​ട്ര​ൽ​ ​പ്രൊ​ഡ​ക്ഷ​ൻ​സാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​വി​ത​ര​ണം​ ​സെ​ൻ​ട്ര​ൽ​ ​പി​ക്ചേ​ഴ്സ് .ഡ്രൈ​വിം​ഗ് ​ലൈ​സ​ൻ​സ് ​എ​ന്ന​ ​സൂ​പ്പ​ർ​ ​ഹി​റ്റ് ​ചി​ത്ര​ത്തി​നു​ശേ​ഷം​ ​പൃ​ഥ്വി​രാ​ജും​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ടും​ ​ജ​ന​ഗ​ണ​മ​ന​യി​ലൂ​ടെ​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്നു.​ ​പൊ​ലീ​സ് ​ഉ​ദ്യാേ​ഗ​സ്ഥ​ന്റെ​ ​വേ​ഷ​ത്തി​ലാ​ണ് ​സു​രാ​ജ് ​.ക്വീ​നുശേഷം​ ​ഡി​ജോ​ ​ജോ​സ് ​ആ​ന്റ​ണി​സം​വി​ധാ​നം ചെയ്യുന്ന ചിത്രമാണ്.​ ​മം​മ്ത​ ​മോ​ഹ​ൻ​ദാ​സ് ,​ ​പ്രി​യ​ങ്ക​ ​നാ​യ​ർ,​ ​ധ്രു​വ​ൻ,​ ​ഷ​മ്മി​ ​തി​ല​ക​ൻ​ ​ഉ​ൾ​പ്പെ​ടെ​ ​വ​ൻ​ ​താ​ര​ ​ത​ന്നെ​ ​അ​ണി​നി​ര​ക്കു​ന്നു.​ ​ഷ​രി​സ് ​മു​ഹ​മ്മ​ദ് ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​സു​ദീ​പ് ​ഇ​ള​മ​ൺ​ ​ആ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം​ .​ ​മാ​ജി​ക് ​ഫ്രെ​യിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ലി​സ്റ്റി​ൻ​ ​സ്റ്റീ​ഫ​നാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POORAM
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.