കൊച്ചി: സഹസ്രാര ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും മികച്ച അന്തർദേശീയ ഡോക്യുമെന്ററി പുരസ്കാരം ബ്ലാക്ക് സാൻഡിന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങിയതാണ് പുരസ്കാരം. സംവിധായകൻ ഡോ സോഹൻ റോയ് പുരസ്കാരം ഏറ്റുവാങ്ങി. സന്ദീപ്, അശോക് ആർ. നാഥ്, അനിൽ മുഖത്തല എന്നിവർ ചേർന്ന് പുരസ്കാരങ്ങൾ സമ്മാനിച്ചു. പത്ത് മാസത്തിനിടെ നാല്പതോളം ദേശീയ, അന്തർദേശീയ പുരസ്കാരങ്ങളും അംഗീകാരങ്ങളും ഡോക്യുമെന്ററി കരസ്ഥമാക്കി. അഭിനി സോഹൻ റോയിയാണ് ഡോക്യുമെന്ററി നിർമ്മിച്ചത്. തിരക്കഥ ഹരികുമാർ അടിയോടിൽ നിർവ്വഹിച്ചു. പശ്ചാത്തലസംഗീതം നൽകിയത് ബിജുറാമാണ്. ഇംഗ്ലീഷ്, മലയാളം ഭാഷകളിലാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |