കൊച്ചി: സിംഗപ്പൂർ ആസ്ഥാനമായ കിൻഡർ ഹോസ്പിറ്റലിന്റെ മദർ ആൻഡ് ചൈൽഡ് ഹോസ്പിറ്റൽ ബംഗളൂരുവിൽ തുറന്നു. ഐ.ടി കേന്ദ്രമായ വൈറ്റ്ഫീൽഡിലാണ് 130 കിടക്കകളുള്ള ആശുപത്രി. അനുഭവസമ്പന്നരായ ഗൈനക്കോളജിസ്റ്റുകൾ, നിയോനറ്റോളജിസ്റ്റുകൾ, പീഡിയാട്രിഷ്യന്മാർ തുടങ്ങിയവരുടെ സേവനങ്ങൾ ലഭ്യമാണെന്ന് ഹോസ്പിറ്റൽ ചെയർമാൻ ഡോ. വേത്തൊടി കുമാരൻ പ്രദീപ്കുമാർ പറഞ്ഞു. ആയുർവേദ സ്പായും മൂന്ന് മേജർ ഓപ്പറേഷൻ തിയേറ്ററുകളും ഒരു മൈനർ ഓപ്പറേഷൻ തിയേറ്ററുമുണ്ട്. ചേർത്തലയിലും കൊച്ചിയിലുമാണ് ആശുപത്രികളുള്ളത്. സിംഗപ്പൂരിൽ ഏഴ് കുട്ടികളുടെ ക്ലിനിക്ക് ശൃംഖലയുണ്ട്. മികച്ച അടിസ്ഥാന സൗകര്യങ്ങളും അനുഭവസമ്പന്നരായ ഡോക്ടർമാരുമാണ് കിൻഡറിന്റേത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |