SignIn
Kerala Kaumudi Online
Thursday, 18 April 2024 5.54 PM IST

വ്യവസായ വകുപ്പിന്റെ സംരംഭകവർഷവുമായി സഹകരിക്കാൻ നബാർഡ്

d

തിരുവനന്തപുരം: വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതിയുമായി സഹകരിക്കുന്നതിന് നബാർഡ് പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കും. മന്ത്രി പി.രാജീവുമായി നബാർഡ് ചെയർമാൻ ഡോ.ജി ആർ.ചിന്താലയും ഉന്നത ഉദ്യോഗസ്ഥ സംഘവും നടത്തിയ ചർച്ചയിൽ ഇതിനുള്ള ധാരണയായി. വ്യവസായ വകുപ്പിന്റെ പദ്ധതികളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് നബാർഡിന് സമർപ്പിക്കും. കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനായി രണ്ട് നോഡൽ ഓഫീസർമാരെ നിയമിക്കുന്നതിനും ധാരണയായി. ഒരു ഉദ്യോഗസ്ഥൻ വ്യവസായ മേഖലയിൽ നിന്നും മറ്റൊരാൾ കൈത്തറി മേഖയിൽ നിന്നുമായിരിക്കും. വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ നബാർഡ് സംഘവുമായി ചർച്ച ചെയ്തതായി മന്ത്രി പി.രാജീവ് അറിയിച്ചു. സംരംഭകവർഷത്തിന് പുറമേ ചേന്ദമംഗലം കൈത്തറിഗ്രാമം പദ്ധതി, ഭക്ഷ്യസംസ്‌കരണ മേഖലയിൽ ആരംഭിക്കാൻ പോകുന്ന പദ്ധതികൾ എന്നിവയിലും നബാർഡ് സഹകരണം വാഗ്ദാനം ചെയ്തു. വ്യവസായ യൂണിറ്റുകളുടെ ക്ലസ്റ്ററുകൾ ആരംഭിക്കുന്നതിനും കേരള ബ്രാൻഡിംഗ് വിപുലീകരിക്കുന്നതിനുമുള്ള ആലോചനകൾ തുടർന്നും നടത്തും. ചേന്ദമംഗലം കൈത്തറിയെക്കുറിച്ച് മികച്ച അഭിപ്രായമാണ് നബാർഡ് സംഘം പ്രകടിപ്പിച്ചത്.

 മൂല്യവർദ്ധിത ഉത്‌പന്ന നിർമ്മാണത്തിന് സഹായം നൽകണം: മുഖ്യമന്ത്രി

കാർഷിക രംഗത്ത് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിച്ച് വിതരണം ചെയ്യുന്ന പദ്ധതികൾക്ക് നബാർഡ് ധനസഹായം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നബാർഡ് ചെയർമാൻ ഡോ. ജി.ആർ.ചിന്താലയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. മൂല്യവർധിത കൃഷി മിഷന്റെ പദ്ധതികൾക്ക് ഇത് സഹായകമാകുമെന്നും ചേമ്പറിൽ നടന്ന കൂടിക്കാഴ്‌ചയിൽ മുഖ്യമന്ത്രി പറഞ്ഞു. ക്യൂആർ കോഡ്, ബ്ലോക്ക് ചെയിൻ സംവിധാനങ്ങൾ ഉപയോഗിച്ച് മാർക്കറ്റിംഗ് നെറ്റ്‌വർക്ക് ശക്തിപ്പെടുത്തുകയാണ്. ഇത്തരം പ്രവർത്തനങ്ങൾക്ക് നബാർഡ് സഹായം ലഭ്യമാക്കണം. ഇക്കാര്യത്തിൽ പിന്തുണ നൽകാമെന്ന് ചെയർമാൻ മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി. നബാർഡിന്റെ അഗ്രിക്കൾച്ചർ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടിൽ നിന്ന് കേരളത്തിന്റെ വിഹിതം വർദ്ധിപ്പിക്കാൻ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.