SignIn
Kerala Kaumudi Online
Saturday, 20 April 2024 3.42 AM IST

ഓട്ടൻതുള്ളൽ ആചാര്യൻ മണലൂർ ഗോപിനാഥിന്റെ ഷഷ്ഠിപൂർത്തി ആഘോഷിച്ചു

news-photo
ഓട്ടൻ ‍തുള്ളൽ ആചാര്യൻ മണലൂർ ഗോപിനാഥിന് കലാമണ്ഡലം വൈസ് ചാൻ‍സലർ ടി.കെ. നാരായണൻ വീരശൃംഖല സമ്മാനിക്കുന്നു.

ഗുരുവായൂർ: ഓട്ടൻതുള്ളൽ ആചാര്യൻ മണലൂർ ഗോപിനാഥിന്റെ ഷഷ്ഠിപൂർത്തി ആഘോഷിച്ചു. ഗുരുവായൂർ നഗരസഭാ ടൗൺഹാളിൽ സംഘടിപ്പിച്ച ആഘോഷ ചടങ്ങിൽ ശിഷ്യർ ഗുരുനാഥന് വീരശൃംഖല സമ്മാനിച്ചു. മുരളി പെരുനെല്ലി എം.എൽ.എ ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തു.

എൻ.കെ. അക്ബർ എം.എൽ.എ അദ്ധ്യക്ഷനായി. കലാമണ്ഡലം വൈസ് ചാൻസലർ ടി.കെ. നാരായണൻ വീരശൃംഖല സമ്മാനിച്ചു. പെരുവനം കുട്ടൻ മാരാർ, രാമചന്ദ്ര പുലവർ, ശങ്കരനാരായണ ഗുരുക്കൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് ഉപഹാരം നൽകി. ഗുരുവായൂർ ദേവസ്വം മുൻ ചെയർമാൻ കെ.ബി. മോഹൻദാസ് പ്രശസ്തി പത്രം സമ്മാനിച്ചു.

മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശ്, നടന്മാരായ വി.കെ. ശ്രീരാമൻ, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ, ഗുരുവായൂർ നഗരസഭ കൗൺസിലർമാരായ കെ.പി. ഉദയൻ, ശോഭ ഹരിനാരായണൻ, മാദ്ധ്യമ പ്രവർത്തകൻ വി.പി. ഉണ്ണിക്കൃഷ്ണൻ, രവി ചങ്കത്ത്, സജീവൻ നമ്പിയത്ത്, ബാലൻ വാറണാട്ട് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഗുരുവന്ദനം, കണ്ടാണേശ്ശരി മാക് ഓർക്കസ്ട്രയുടെ ഗാനമേള, മണലൂർ തുള്ളൽ കളരിയിലെ കലാകാരൻമാരുടെ ഓട്ടൻ തുള്ളൽ, പറയൻ തുള്ളൽ, ശീതങ്കൻ തുള്ളൽ എന്നിവയുമുണ്ടായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.