SignIn
Kerala Kaumudi Online
Friday, 19 April 2024 5.59 PM IST

മണ്ണിനുവേണ്ടി സദ്‌ഗുരുവിന്റെ ബൈക്ക് യാത്ര

sadhguru
സദ്‌ഗുരു ജഗ്ഗി വാസുദവ്

ലണ്ടൻ: മണ്ണിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി യോഗിയും ദാർശനികനുമായ സദ്‌ഗുരു ജഗ്ഗി വാസുദേവിന്റെ 100 ദിവസത്തെ ബൈക്ക് യാത്ര ലണ്ടനിലെ ഐതിഹാസികമായ ട്രാഫൽഗർ സ്‌ക്വയറിൽ ഫ്ലാഗ് ഓഫ് ചെയ്‌തു. യു.കെ,യൂറോപ്പ്,മിഡിൽ ഈസ്റ്റ്, ഇന്ത്യ എന്നിവിടങ്ങളിലൂടെയാണ് യാത്ര. 100 ദിനം കൊണ്ട് 27 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റർ സഞ്ചരിക്കും. ലോകനേതാക്കളുമായും ലോകമെമ്പാടുമുളള വിദഗ്ദ്ധരുമായും ജഗ‌ദ്ഗുരു സംവദിക്കുകയും മണ്ണ് സംരക്ഷിക്കുന്നതിനുള്ള അടിയന്തര ആവശ്യകത ഊന്നി പറയുകയും ചെയ്യും. ഇപ്പോൾ ജർമ്മനിയിലൂടെയാണ് യാത്ര പുരോഗമിക്കുന്നത്. 20 വർഷത്തിനിടെ ലോകമെമ്പാടുമുളള മൂന്ന് ലക്ഷം കർഷകരാണ് ജീവനൊടുക്കിയത്. ഇനിയെങ്കിലും മണ്ണിന് വേണ്ടി പ്രവർത്തിച്ചേ മതിയാകൂവെന്നാണ് സദ്‌ഗുരു യാത്ര തുടങ്ങും മുമ്പ് പറഞ്ഞത്. ഡൽഹിയിലാണ് യാത്ര സമാപിക്കുന്നത്. ലോക സാമ്പത്തിക ഫോറത്തിന്റെ എക്‌സിക്യൂട്ടീവ് ചെയർമാൻ ക്ലോസ് ഷ്വാബ്,ഡോ.ജെയിൻ ഗൂഡാൽ,ദലൈലാമ തുടങ്ങിയ ആഗോളനേതാക്കൾ മണ്ണിനെ സംരക്ഷിക്കൂ എന്ന പ്രസ്ഥാനത്തെ പിന്തുണയ്‌ക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SADGURU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.