SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.03 PM IST

പാർട്ടി നിറുത്തി ബാർട്ടി

ashleigh-barty

25-ാം വയസിൽ ടെന്നിസിൽ നിന്ന് വിരമിച്ച് ലോക ഒന്നാം നമ്പർ വനിതാ താരം ആഷ്ലി ബാർട്ടി

മെൽബൺ: കായിക ലോകത്തെ ഞെട്ടിച്ച് 25-ാം വയസിൽ ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനത്തുനിൽക്കെ ആസ്‌ട്രേലിയൻ വനിതാ ടെന്നീസ് താരം ആഷ്ലി ബാർട്ടി കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഈ വർഷം ജനുവരിയിൽ ആസ്‌ട്രേലിയൻ ഓപ്പൺ കിരീടം നേടിയ ആഷ്ലി അടുത്ത ഗ്രാൻസ്ളാം ടൂർണമെന്റിന് കാത്തുനിൽക്കുകകൂടി ചെയ്യാതെയാണ് വിരമിച്ചത്. 44 വർഷത്തെ ഇടവേളയ്ക്ക് ശേഷം ആസ്ട്രേലിയ ഓപ്പൺ സ്വന്തമാക്കുന്ന ആസ്ട്രേലിയക്കാരിയായിരുന്നു ആഷ്‌ലി. ഇന്നലെ തന്റെ അടുത്ത കൂട്ടുകാരിക്കൊപ്പം പുറത്തുവിട്ട അപ്രതീക്ഷിത വീഡിയോ സന്ദേശത്തിലാണ് താരം തീരുമാനമറിയിച്ചത് . ടെന്നിസിൽ കാലുറപ്പിച്ചുവരുന്നതിനിടെ കോർട്ടിൽ നിന്ന് രണ്ട് വർഷത്തെ ഇടവേളയെടുത്ത് പ്രൊഫഷണൽ ക്രിക്കറ്റിലിറങ്ങിയ ചരിത്രമുള്ള ആഷ്‌ലി തന്റെ മറ്റു സ്വപ്നങ്ങൾക്ക് കൂടി ചിറക് പകരാനും മത്സരങ്ങൾക്കായുള്ള വലിയ യാത്രകൾ ഒഴിവാക്കി കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനുമാണ് ഈ തീരുമാനമെടുത്തതെന്ന് വീഡിയോയിൽ പറഞ്ഞു.

3 ഗ്രാൻസ്ളാം കിരീടങ്ങൾ നേടിയിട്ടുള്ള താരമാണ് ആഷ്ലി ബാർട്ടി.

2019 ലെ ഫ്രഞ്ച് ഓപ്പണിലൂടെയാണ് ആദ്യ ഗ്രാൻസ്ളാം കിരീടം.

2021-ലെ വിംബിൾഡൺ, 2022 ആസ്‌ട്രേലിയന്‍ ഓപ്പൺ കിരീടങ്ങളിലും മുത്തമിട്ടു.

കഴിഞ്ഞ മൂന്ന് കലണ്ടർ വർഷാവസാനങ്ങളിലും ലോക ഒന്നാം റാങ്കുകാരിയായിരുന്നത് ആഷ്‌ലിയാണ്.

2018-ലെ യു.എസ് ഓപ്പൺ വനിതാ ഡബിൾസിൽ കൊക്കോ വാൻഡെവെഗെയ്ക്കൊപ്പം കിരീടം ചൂടിയിട്ടുണ്ട്.

ടെന്നിസിന് എന്നിൽ നിന്ന് നൽകാനാവുന്നതൊക്കെ നൽകിയിട്ടുണ്ട്. വളരെ ബുദ്ധിമുട്ടേറിയതെങ്കിലും ഉചിതമായ സമയത്തുതന്നെയാണ് എന്റെ തീരുമാനം. - ആഷ്ലി ബാർട്ടി.

സകല കായിക വല്ലഭ ടെന്നിസിൽ മാത്രമൊതുങ്ങുന്നില്ല ബാർട്ടിയുടെ കായിക പ്രതിഭ. നാലാം വയസിൽ ടെന്നിസ് റാക്കറ്റെടുത്ത ബാർട്ടി 16 വയസ് തികയും മുമ്പേ ടെന്നിസിൽ നിന്നൊരു ബ്രേക്ക് എടുത്തു. ജൂനിയർ വിംബിൾഡൺ ചാമ്പ്യനായ ശേഷമായിരുന്നു 2014ലെ പിന്മാറ്റം. തുടർന്ന് നേരേ പോയത് ക്രിക്കറ്റിലേക്ക്. പ്രഥമ വനിതാ ബിഗ്ബാഷ് ലീഗിൽ ബ്രിസ്ബേൻ ഹീറ്റിന്റെ കളിക്കാരിയായി. രണ്ട് വർഷത്തിന് ശേഷമാണ് വീണ്ടും ടെന്നിസിലെത്തിയത്. ക്രിക്കറ്റ് കളിച്ചത് തന്റെ ഹാൻഡ് പവർ കൂട്ടിയെന്ന് ആഷ്ലി പറയുന്നു. ഈ ആസ്ട്രേലിയൻ ഓപ്പണിനിടെ ആഷ്ലിയും കൂട്ടുകാരും ഹോാലിൽ ക്രിക്കറ്റ് കളിക്കുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. ഗോൾഫിലും ഒരു കൈ നോക്കാൻ ആഷ്ലി മടിച്ചിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, ASHLEIGH BARTY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.