SignIn
Kerala Kaumudi Online
Saturday, 20 April 2024 8.18 AM IST

കെ റെയിലിൽ എൽ.ഡി.എഫ് ഒറ്റക്കെട്ട് :എ.വിജയരാഘവൻ

vijayaraghavan

കണ്ണൂർ: കെ റെയിൽ നടപ്പിലാക്കുന്നതിൽ എൽ.ഡി.എഫ് ഒറ്റക്കെട്ടാണെന്ന് കൺവീനർ എ.വിജയരാഘവൻ പറഞ്ഞു.എൽ.ഡി.എഫ് പ്രകടനപത്രികയിൽ പറഞ്ഞ കാര്യമാണിത്. കെ റെയിലിനെതിരായ യു.ഡി.എഫ് സമരം രാഷ്ട്രീയ പ്രേരിതമാണ്. ഭൂരിഭാഗം ജനങ്ങളും കെ റെയിലിന് അനുകൂലമാണെന്നും വാർത്താസമ്മേളനത്തിൽ വിജയരാഘവൻ പറഞ്ഞു.
സ്വന്തം നിലനിൽപിനും ബി.ജെ.പിയുമായി രാഷ്ട്രീയ സഖ്യം ഉറപ്പിക്കുന്നതിനുമാണ് യു,ഡി.എഫ് സമരം. അടിത്തറയിളകിയ കോൺഗ്രസ് പിടിച്ച് നിൽക്കാൻ ബി.ജെ.പിയുമായി നിത്യ സൗഹൃദം സ്ഥാപിക്കുന്നതിനാണ് സമരം നടത്തുന്നത്. കേരളത്തിലെ അനേകം തലമുറകൾക്ക് വേണ്ടിയുള്ള നിക്ഷേപമാണ് കെ -റെയിൽ. കേരളം നഗരം പോലുള്ള സ്ഥലമാണ്. ഏറ്റവും വാഹന സാന്ദ്രതയുള്ള സംസ്ഥാനമാണ്. അതിനാൽ വേഗമേറിയ ഗതാഗത സൗകര്യം ഇവിടെ അനിവാര്യമാണ്.ഇപ്പോൾ നടക്കുന്നത് സർവ്വേ മാത്രമാണ്. ആരുടെയും ഭൂമി ഏറ്റെടുത്തിട്ടില്ല. അർഹമായ നഷ്ട പരിഹാരവും പുനരധിവാസവും സർക്കാർ ഉറപ്പ് വരുത്തും. ആർക്കും ആശങ്കയുണ്ടാവില്ല. അതിനാൽ യു .ഡി .എഫ് സമരത്തിന് ജനങ്ങളുടെ സഹകരണമില്ല.പരിഷ്‌കൃത ലോകത്ത് എല്ലായിടത്തും വേഗമേറിയ റെയിൽവേയുണ്ട്. ഇപ്പോൾ നമ്മുടെ നാട്ടിലും ഇത് അനിവാര്യമാണ്. രാഷ്ട്രീയ അസ്ഥിത്വമില്ലാതിനാലാണ് പ്രതിപക്ഷം സമരം നടത്തുന്നതെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.