SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.55 PM IST

കാവ്യസംഗീത സ്‌നേഹ സന്ദേശ യാത്ര

vayalar

കൊല്ലം: വയലാർ രാമവർമ്മയുടെ ജന്മദിനമായ നാളെ നടക്കുന്ന കാവ്യസംഗീത സ്‌നേഹ സന്ദേശ യാത്ര മന്ത്റി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. വയലാർ സ്മൃതി കുടീരത്തിൽ രാവിലെ 9ന് വയലാറിന്റെ പത്‌നി ഭാരതി തമ്പുരാട്ടിയും മകൻ ശരത്ത്ചന്ദ്രവർമ്മയും ദീപം തെളിക്കും. ദീപവുമായി പരവൂർ സംഗീതസഭയിലെ ഗായകർ പരവൂരിലെത്തി ദേവരാജൻ മാസ്​റ്ററുടെ സ്മൃതിമണ്ഡപത്തിൽ ദീപം പകരും. വൈകിട്ട് 5ന് പരവൂർ മുനിസിപ്പൽ പാർക്കിലെ ദേവരാജൻ മാസ്റ്റർ സ്മൃതിമണ്ഡപത്തിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്റി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. പരവൂർ സംഗീതസഭ പ്രസിഡന്റ് സജി അരങ്ങ് അദ്ധ്യക്ഷനാകും. ജി.എസ്. ജയലാൽ എം.എൽ.എ പ്രതിഭകളെ ആദരിക്കും. കവി ഗിരീഷ് പുലിയൂർ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് വയലാർ രാമവർമ്മ രചിച്ച് ദേവരാജൻ മാസ്​റ്റർ ഈണം നൽകിയ ഗാനങ്ങൾ ഉൾപ്പെടുത്തിയ ഗാനസന്ധ്യ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.