തിരുവനന്തപുരം: സംസ്ഥാനത്ത് സർവീസ് നടത്തുന്ന ആറ് ട്രെയിനുകളിൽ ഒാരോ തേർഡ് എ.സി കോച്ചും ഒരു ട്രെയിനിൽ സെക്കൻഡ് എ.സി കോച്ചും ഉൾപ്പെടുത്തും.
എറണാകുളം - നിസാമുദീൻ പ്രതിവാര എക്സ്പ്രസ്, എറണാകുളം - നിസാമുദ്ദീൻ ദുരന്തോ എക്സ്പ്രസ് എന്നിവയിൽ 26മുതലും കൊച്ചുവേളി - ഇൻഡോർ അഹല്യാനഗരി എക്സ്പ്രസിൽ ഏപ്രിൽ രണ്ടുമുതലും തിരുവനന്തപുരം - നിസാമുദ്ദീൻ സ്വർണജയന്തി എക്സ്പ്രസിൽ ഏപ്രിൽ അഞ്ചുമുതലും കൊച്ചുവേളി - കോർബ ദ്വൈവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ ഏപ്രിൽ 7 മുതലും ഒാരോ തേർഡ് എ.സി കോച്ച് വീതം ഉൾപ്പെടുത്തും. കൂടാതെ കന്യാകുമാരി - വൈഷ്ണോദേവി ഹിമസാഗർ എക്സ്പ്രസിൽ ഏപ്രിൽ 15 മുതൽ ഒരു തേർഡ് എ.സിയും ഒരു സെക്കൻഡ് എ.സി കോച്ചും ഉൾപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |