കൊല്ലം: ദേശവ്യാപകമായി തൊഴിലാളികൾ നടത്തുന്ന പണിമുടക്കിൽ സംസ്ഥാന സർക്കാർ ജീവനക്കാരും അദ്ധ്യാപരും പങ്കെടുക്കും. വിളംബര റാലി നാളെ ജില്ലാ - താലൂക്ക് കേന്ദ്രങ്ങളിൽ നടക്കും. കൊല്ലം ചിന്നക്കട, കരുനാഗപ്പള്ളി, ശാസ്താംകോട്ട, പത്തനാപുരം, പുനലൂർ, കൊട്ടാരക്കര എന്നിവിടങ്ങളിലാണ് റാലി നടത്തുന്നത്. ആക്ഷൻ കൗൺസിൽ ഒഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ വൈകിട്ട് 3.30 നാണ് റാലി. മുഴുവൻ ജീവനക്കാരും അദ്ധ്യാപകരും പങ്കെടുക്കണമെന്ന് ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ എസ്. ഓമനക്കുട്ടനും സമരസമിതി ജില്ലാ കൺവീനർ ആർ. രാജീവ്കുമാറും അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |