കടയ്ക്കാവൂർ: കഴിഞ്ഞ ദിവസം ഫ്ലാഗ് ഓഫ് ചെയ്ത അഞ്ചുതെങ്ങ് - പൊഴിയൂർ തീരദേശ സർവീസ് ബസ് തകരാറിനെ തുടർന്ന് മുടങ്ങി. ഇന്നലെ രാവിലെ അഞ്ചുതെങ്ങിൽ നിന്ന് സർവീസ് ആരംഭിച്ച കണിയാപുരം ഡിപ്പോയിൽ നിന്നുള്ള ബസാണ് രാവിലെയോടെ കണ്ണാന്തുറ ഭാഗത്ത് വച്ച് തകരാറിലായത്.
ഗിയർ, ക്ലച്ച് സംബന്ധമായ തകരാറാണ് ബസ് വഴിയിൽ കുടുങ്ങി സർവീസ് മുടങ്ങാൻ കാരണമെന്നാണ് ജീവനക്കാർ പറയുന്നത്. തകരാറിലാകുമ്പോൾ ബസിൽ ഇരുപതോളം യാത്രക്കാരുണ്ടായിരുന്നു.
വളരെ നേരം കാത്തിരുന്നിട്ടും അറ്റകുറ്റപ്പണികൾ പരിഹരിക്കപ്പെടാത്തതിനെ തുടർന്ന് കുറച്ചുപേർ അതുവഴിയുള്ള മറ്റ് കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്ര തുടരുകയും ബാക്കി യാത്രക്കാർക്ക് ടിക്കറ്റ് നിരക്ക് തിരികെ നൽകുകയുമായിരുന്നു. ബസിന്റെ കാലപ്പഴക്കമാണ് തകരാറിലാകാൻ കാരണമെന്നാണ് യാത്രക്കാർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |