തിരുവനന്തപുരം : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ സിറ്റി വെസ്റ്റ് ബ്ലോക്ക് വാർഷിക സമ്മേളനം ചാക്ക വൈ.എം.എ ഹാളിൽ നടന്നു. ബ്ലോക്ക് പ്രസിഡന്റ് എം.സത്യവ്രതൻ അദ്ധ്യക്ഷത വഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ, ജില്ലാ ജോയിന്റ് സെക്രട്ടറി ആർ. ശശിധരൻ, വനിതാ സബ്കമ്മിറ്റി കൺവീനർ ഷീലാ റൊസാരിയോ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ചന്ദ്രശേഖരപിള്ള സ്വാഗതവും ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ടി.ആർ. പ്രസന്നകുമാരി നന്ദി പറഞ്ഞു.വരണാധികാരിയായ ജില്ലാ കമ്മിറ്റി അംഗം ജെ.മോഹന ചന്ദ്രൻനായരുടെ മേൽനോട്ടത്തിൽ പുതിയ ഭാരവാഹികളായി എം.സത്യവ്രതൻ (പ്രസിഡന്റ് ),കെ.രാജൻബാബു,ഷീലാ റൊസാരിയോ,കെ.എൻ.ഗോപി (വൈസ് പ്രസിഡന്റുമാർ),പി.ജി.ശശികുമാർ (സെക്രട്ടറി),അജയകുമാർ.എസ്,ജോൺ.സി,ടി.ആർ.പ്രസന്നകുമാരി (ജോയിന്റ് സെക്രട്ടറിമാർ),വി.അശോക കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |