SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.08 PM IST

നഗരസഭാ ബഡ്ജറ്റ്; വിശപ്പുരഹിതം, കുടിവെള്ളം മുഖ്യം, സ്ത്രീ സുരക്ഷ...

budjet

തിരുവനന്തപുരം: ലിംഗനീതി,ആരോഗ്യം,വിദ്യാഭ്യാസം,വിശപ്പ് രഹിത നഗരം, കുടിവെള്ളം എന്നിവയ്‌ക്ക് മുൻതൂക്കം നൽകി നഗരസഭയുടെ ബഡ്‌ജറ്റ് ഡെപ്യൂട്ടി മേയർ പി.കെ. രാജു അവതരിപ്പിച്ചു. സംസ്ഥാനത്ത് ആദ്യമായി എച്ച്.ഐ.വി ബാധിതർക്ക് വേണ്ടിയുള്ള ക്ഷേമ പ്രവർത്തനങ്ങൾക്ക് 1.5 കോടി മാറ്റിവച്ചത് ശ്രദ്ധേയമായി. സൗജന്യ നിരക്കിൽ ഭക്ഷണം ലഭിക്കുന്ന ജനകീയ ഹോട്ടലുകൾക്ക് 2 കോടി വകയിരുത്തി.ജനറൽ ആശുപത്രി,ഫോർട്ട്,തൈക്കാട്,നേമം എന്നീ ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പകാർക്കും സൗജന്യ ഭക്ഷണം നൽകുന്നതിനും 2 കോടി മാറ്റിവച്ചു. 1356 കോടി ചെലവ് പ്രതീക്ഷിക്കുന്ന ബഡ്‌ജറ്റിൽ 1628 കോടി വരവും 272 കോടി മിച്ചവുമുണ്ട്.'നീ അമ്മ,നീ പത്നി,നീ പുത്രി,നീ ഭൂമി'യെന്ന ഒ.എൻ.വി കുറിപ്പിന്റെ കവിത ബഡ്‌ജറ്റിൽ പരമാർശിച്ചാണ് സത്രീകളുടെ ഉന്നമനത്തിന് വേണ്ടിയുളള പദ്ധതികൾ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചത്.

ചേർത്ത് നിറുത്തണം സത്രീകളെ

സ്ത്രീകളിലെ സ്‌തനാർബുദരോഗം കണ്ടെത്തി ചികിത്സിക്കുന്നതിനുള്ള മാമോഗ്രാം യൂണിറ്റിന് -50 ലക്ഷം

പെൺകുട്ടികളെ സ്വയം പ്രതിരോധത്തിന് പ്രാപ്‌തരാക്കാൻ ആയോധന കലാപരീശിലനത്തിന് 'കരുത്തും കരുതലും' -25 ലക്ഷം
 ആധുനിക സൗകര്യങ്ങളോടുകൂടിയ സ്ത്രീസൗഹൃദ -ബാലസൗഹൃദ ഇടങ്ങൾക്കായി ദാക്ഷായണി വേലായുധൻ ജെൻഡർ സ്പേസ്-30 ലക്ഷം
ചാക്കയിൽ ഷീ ലോഡ്ജിന് -50 ലക്ഷം
 വനിതകൾക്ക് മാത്രമായി വനിതകൾ പരിപാലിക്കുന്ന രണ്ട് ജിമ്മുകൾക്ക് -50 ലക്ഷം
വനിതകളുടെ കായിക അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിന് ശ്രീജ്വാല പദ്ധതി-25 ലക്ഷം
വനിതാ കൂട്ടായ്‌മകളുടെ ഉത്‌പന്നങ്ങൾ വിൽക്കുന്നതിന് വാഹനം വാങ്ങാൻ -50 ലക്ഷം
വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്ന
സ്ത്രീകൾക്കും നഗരത്തിലുള്ളവർക്കും താമസിക്കുന്നതിന് കുറഞ്ഞ നിരക്കിൽ താമസസൗകര്യം-20 ലക്ഷം
വിവരസാങ്കേതിക മേഖലയിൽ തൊഴിലെടുക്കുന്ന വനിതകൾക്കും ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾക്കും കുറഞ്ഞ ചെലവിൽ ഐ.ടി അനുബന്ധ സൗകര്യങ്ങളോടുകൂടിയ വർക്കിംഗ് സ്‌പെയ്സ്-50 ലക്ഷം
സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കാനും
വിവരശേഖരണത്തിനും 30 ലക്ഷം
സ്ത്രീധന നിരോധന ബോധവത്കരണ ക്ലാസുകൾക്ക് -2 ലക്ഷം
നഴ്സിംഗ്,ജനറൽ നഴ്സിംഗ് പാരാമെഡിക്കൽ കോഴ്സുകൾ പാസായവർക്ക് പരിശീലനത്തിന് -30ലക്ഷം
നിർദ്ധനരായ 100 വനിതകളുടെ വിവാഹം നടത്തുന്നതിന്- 10 കോടി
ഗർഭിണികൾക്കും, മുലയൂട്ടുന്ന അമ്മാർക്കും പോഷകാഹാര വിതരണത്തിന്- 5 കോടി
പുതുതായി 300 അയൽക്കൂട്ടങ്ങൾ രൂപീകരിക്കുന്നതിന് -30ലക്ഷം
രാത്രിയിൽ നഗരത്തിലെത്തുന്ന സ്ത്രീകൾക്കും, കുട്ടികൾക്കും, നഗരസഭാ വാഹനത്തിൽ സൗജന്യയാത്ര - 35ലക്ഷം

തടസമില്ലാതെ കുടിവെള്ളം

എല്ലാ വീട്ടിലും കുടിവെള്ളം-50 കോടി

ജല ഗുണനിലവാര നിർണയ ലാബ് 25 ലക്ഷം

ഉയർന്ന സ്ഥലങ്ങളിലെ ജലദൗർലഭ്യം പരിഹരിക്കുന്നതിന് വാട്ടർ പ്രഷർ ബൂസ്റ്റർ പമ്പുകൾ-50 ലക്ഷം
കാട്ടായിക്കോണം ചന്തവിള വാർഡുകളിൽ മിനി കുടിവെള്ള പദ്ധതി 1കോടി
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നഗരത്തിലെ കിണറുകൾ റീചാർജ് ചെയ്യാൻ 50 ലക്ഷം

കിച്ചൻ ബിന്നുകൾ സ്ഥാപിച്ചാൽ വസ്തു നികുതിയിൽ ഇളവ്

നഗരപരിധിയിൽ മാലിന്യം വലിച്ചെറിയുന്നത് തടയാൻ പുതിയ പദ്ധതിയുമായി നഗരസഭ. ഉറവിട മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വീട്ടിൽ കിച്ചൺ ബിൻ സ്ഥാപിച്ചാൽ വാർഷിക വസ്തു നികുതിയിൽ 10 ശതമാനം വരെ ഇളവ് ലഭിക്കും. കിച്ചൻ ബിന്ന് ഇൻസ്റ്റോൾ ചെയ്ത് ആ പേപ്പറുമായി നഗരസഭ ജനസേവന കേന്ദ്രത്തിലെത്തി രേഖപ്പെടുത്തിയാൽ നികുതിൽ പത്ത് ശതമാനം കുറവ് വരുത്തും.

ട്രാൻസ്ജെൻഡേഴ്സിന് ജീവനോപാദി

നഗരത്തിലെ ട്രാൻസ്ജെൻഡേഴ്സിന് പുതിയ ജീവനോപാദി കണ്ടെത്താൻ നഗരസഭ മുൻകൈയെടുക്കുന്നു. അയൽക്കൂട്ടം പോലെയുള്ള സംഘങ്ങൾ രൂപീകരിച്ച് താത്പര്യമുള്ളവർക്ക് വിവിധ തൊഴിൽ ആരംഭിക്കാൻ പരീശീലനം നൽകും.ഇതിനായി പുതിയ പദ്ധതി രൂപീകരിക്കും.

മറ്റ് പ്രഖ്യാപനങ്ങൾ

കാർബൺ ഉപയോഗം കുറയ്ക്കാൻ ലോ കാർബൺ അനന്തപുരി പദ്ധതി-50 ലക്ഷം

തീരദേശ വാസികൾക്കായി വിവിധ പദ്ധതികൾ-5.6 കോടി

റോബോട്ടിക്ക് മൾട്ടിലെവൽ കാർപാർക്കിംഗിന്- 1 കോടി

എല്ലാവർക്കും വീടും സ്ഥലവും-120 കോടി
642 അതിദരിദ്രരായ ഗുണഭോക്താക്കൾക്ക്-2 കോടി
അശരണരും നിരാലംബരുമായ 907 കുടുംബങ്ങൾക്കുള്ള പോഷകാഹാര കിറ്റ് വിതരണം, ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം-50 ലക്ഷം
പട്ടികജാതി വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിന്- 1.5 കോടി
നൂതന രീതിയിൽ വിദ്യാർത്ഥികൾക്ക് സയൻസ് പഠനം കെ.ഡിസ്‌ക് വഴി 25 ലക്ഷം
സാമൂഹ്യ പഠന മുറികൾ-30 ലക്ഷം
കളിസ്ഥലങ്ങൾക്ക്-2 കോടി
ശംഖുംമുഖം ആർട്ട് ഗാലറി-1കോടി

പ്രമുഖരുടെ പ്രതിമകൾ സ്ഥാപിക്കാൻ -1.25 ലക്ഷം
സി. അച്യുതമേനോൻ സ്‌മാരക പാർക്ക്-25 ലക്ഷം

സോളാർ സിറ്റി- 6 കോടി

ഗ്രാമ വണ്ടി-1കോടി

പ്ളാസ്റ്റിക്ക് ബദൽ ഉത്പന്നങ്ങൾ നിർമ്മാണം-25 ലക്ഷം

ആശ്വാസം പദ്ധതി-1.90കോടി

പാങ്ങപ്പാറ,ഫോർട്ട് ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റ് സജ്ജീകരിക്കാൻ-2 കോടി

പ്രധാന സ്ഥലങ്ങളിൽ സി.സി.ടി.വി സ്ഥാപിക്കൽ-1കോടി

ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ചാർജിംഗ് സ്റ്റേഷൻ-30 ലക്ഷം

വ്യവസായ സംരംഭങ്ങൾക്ക് -6 കോടി

1.25 തൊഴിൽ ദിനം സൃഷ്ടിക്കൽ-4 കോടി

തരിശ് നിലകൃഷി -2കോടി

പുരുഷന്മാരുടെ കുടുംബശ്രീ യൂണിറ്റ്-10 ലക്ഷം

അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷൻ -50 ലക്ഷം

ശ്രീകാര്യം മാർക്കറ്റ് ഷോപ്പിംഗ് കോംപ്ളക്‌സ്-1കോടി

മേയേഴ്സ് ഭവൻ-1കോടി

വിളപ്പിൽശാല ടൗൺഷിപ്പ് ആദ്യ ഘട്ടം-5 കോടി

റോഡുകൾ ഉയർന്ന നിലവാരത്തിലാക്കാൻ -20 കോടി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.