SignIn
Kerala Kaumudi Online
Saturday, 20 April 2024 9.41 AM IST

ഉപയോഗവും വില്പനയും കുറഞ്ഞു; പ്രതാപം അസ്തമിച്ച് സാനിട്ടൈസർ

s

ആലപ്പുഴ: കൊവിഡ് നിരക്ക് താഴ്ന്നതോടെ സാനിട്ടൈസർ ഉപയോഗത്തിലും വില്പനയിലും വൻഇടിവുണ്ടായി. കഴിഞ്ഞ വർഷം മാർച്ച്- മേയ് കാലയളവിൽ,കൊവിഡിന്റെ രണ്ടാം തരംഗത്തിൽ സാനിട്ടൈസർ വില്പന കുതിച്ചുയർന്നിരുന്നു. എന്നാൽ, 2021ന്റെ അവസാന മാസങ്ങളിലാണ് വില്പന ഇടിഞ്ഞു തുടങ്ങിയത്.

2022ൽ വില്പന വളരെ കുറഞ്ഞതോടെ വൻകിട കമ്പനികൾ സാനിട്ടൈസർ ഉത്പാദനം പൂർണമായും നിറുത്തിവച്ചു. ചെറുകിട കമ്പനികൾ ഉത്പാദനം പേരിന് മാത്രമാക്കിയെങ്കിലും അതും വിറ്റുപോകാത്ത അവസ്ഥയാണുള്ളത്. ഡിസംബർ അവസാനം ഇന്ത്യയിലുടനീളം ആഞ്ഞടിച്ച ഒമിക്രോൺ തരംഗത്തിൽപ്പോലും സാനിട്ടൈസറുകളുടെ വിൽപ്പനയിൽ വർദ്ധനവുണ്ടായിരുന്നില്ല. ചില മരുന്ന് കമ്പനികൾ വൻതോതിലുള്ള സ്റ്റോക്ക് ഒഴിവാക്കാൻ ഇടനില വിതരണക്കാർക്ക് സൗജന്യമായി സാനിട്ടൈസറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രതിമാസം 3 കോടിയുടെ സാനിട്ടൈസർ വിറ്റിരുന്ന കമ്പനികൾ ഇപ്പോൾ 20ലക്ഷം രൂപയുടെ വിറ്റുവരവ് പോലും നേടുന്നില്ല. സാനിട്ടൈസർ ആവശ്യപ്പെട്ടെത്തുന്നവരുടെ എണ്ണം വിരലിലെണ്ണാവുന്ന നിലയിലേക്ക് ചുരുങ്ങിയെന്നാണ് മെഡിക്കൽ സ്റ്റോർ ഉടമകൾ പറയുന്നത്.

പിടിച്ചു നിന്ന് കെ.എസ്.ഡി.പി

സ്വകാര്യ സാനിട്ടൈസർ ഉത്പാദകർ തോറ്റ് പിൻമാറിയപ്പോൾ, അല്പമെങ്കിലും കച്ചവടവുമായി പിടിച്ച് നിൽക്കുന്നത് പൊതുമേഖലാ സ്ഥാപനമായ കലവൂരിലെ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസാണ്. സർക്കാർ സ്ഥാപനങ്ങളിലെ വിപണിയാണ് കെ.എസ്.ഡി.പിയ്ക്ക് കൈത്താങ്ങാവുന്നത്. ഇവിടെ സാനിട്ടൈസർ ഉത്പാദനം മുടക്കമില്ലാതെ നടക്കുന്നുണ്ട്.

മാസ്കും ആശങ്കയും

മാസ്ക് ധാരണം സംബന്ധിച്ച് കഴിഞ്ഞ ദിവസം ദൃശ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ച വാർത്ത പൊതുജനങ്ങൾക്കിടയിൽ ആശങ്കപരത്തി. മാസ്ക് ധരിച്ചില്ലെങ്കിലും കേസെടുക്കേണ്ടതില്ലെന്ന കേന്ദ്രത്തിന്റെ നി‌ർദ്ദേശത്തെ മാസ്ക് ധരിക്കുന്നത് ഒഴിവാക്കാമെന്ന തരത്തിലേക്ക് വ്യാഖ്യാനിച്ചതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്. ഒടുവിൽ, മാസ്ക് ധരിക്കുന്നത് തുടരണമെന്ന നിർദ്ദേശവുമായി കേന്ദ്രം തന്നെ രംഗത്തെത്തി.

ശ്വാസകോശ രോഗങ്ങൾക്ക് വിട

മാസ്ക് ധരിക്കുന്നത് ശീലമായതോടെ ശ്വാസകോശ രോഗങ്ങളിൽ വൻ കുറവുണ്ടായെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ വിലയിരുത്തൽ. മാസ്ക് ധാരണം തുടരുന്നതാണ് ആസ്ത്മാ, അലർജി രോഗികൾക്കടക്കം നല്ലതെന്നാണ് ഡോക്ടർമാരടക്കം നിർദ്ദേശിക്കുന്നത്.

കേരളത്തിൽ സാനിട്ടൈസർ ഉപയോഗം ഏകദേശം നിലച്ചമട്ടാണ്. മാസ്‌ക് ഉപയോഗം മിക്കവരും പേരിന് മാത്രമായി ഒതുക്കി. എന്നിട്ടും കൊവിഡ് കേസുകൾ താഴ്ന്നു. പോസിറ്റീവാകുന്നവരിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതായി വരുന്നവരുടെ എണ്ണം വളരെ കുറവാണ്

- സി.സനൽ, പൊതുജനാരോഗ്യ പ്രവർത്തകൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.