കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നലെ വൻവർദ്ധന. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്നലെ വർദ്ധിച്ചത്. ബുധനാഴ്ച നേരിയ ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്നലെ സ്വർണ വില ഉയർന്നത്. 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് ഇന്നലത്തെ വില 4,795 രൂപയാണ്. ഒരു പവൻ സ്വർണത്തിന് വില 38360 രൂപയായി. 18 കാരറ്റ് സ്വർണ വിലയിലും വലിയ ഉയർച്ചയാണ് ഇന്നലെ രേഖപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |