തിരുവല്ല: പെരുന്തുരുത്തിയിൽ ആരംഭിച്ച പൈതൃക് യോഗ ആൻഡ് ആയുർവേദ ട്രീറ്റ്മെന്റ് സെന്ററിന്റെ ഉദ്ഘാടനം പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് നിർവഹിച്ചു. പ്രസാദ് കരിപ്പക്കുഴി അദ്ധ്യക്ഷത വഹിച്ചു. റിട്ട..ജില്ലാ രജിസ്ട്രാർ അഡ്വ.രഞ്ജിത്ത് വൈദ്യരത്നം ഡീലർഷിപ്പ് ഉദ്ഘാടനം ചെയ്തു. മുതിർന്ന യോഗാചാര്യൻ നാരായണൻ നായരെ പൈതൃക് സ്കൂൾ ഒഫ് യോഗ ഡയറക്ടർ എൻ. സുധീഷ് കുമാർ ആദരിച്ചു. പുളിക്കീഴ് ബ്ലോക്ക് മെമ്പർ സോമൻ താമരച്ചാലിൽ, വാർഡ് മെമ്പർ ശർമ്മിള സുനിൽ, അഡ്വ.സതീഷ് ചാത്തങ്കരി, ക്രിസ്റ്റഫർ ഫിലിപ്പ്, സി.കെ.പൊന്നപ്പൻ, അഡ്വ.ജി.നരേഷ്, ഡോ.എച്ച്.വിജയൻപിള്ള, മഞ്ജു എം.നായർ, മുരുകൻ ആർ, സന്തോഷ് ഫിലിപ്പ്, സൂര്യകുമാർ വർമ്മ, ഡോ.ശരത് ചന്ദ്ര എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |