SignIn
Kerala Kaumudi Online
Thursday, 25 April 2024 9.33 PM IST

ആർ.ഡി.ഒ ഓഫീസിൽ അദാലത്ത് സംഘടിപ്പിച്ചു

1
അടൂർ ആർ ഡി.ഒ. ഓഫീസിൽ നടന്ന പരാതി പരിഹാര അദാലത്ത് നഗരസഭാ ചെയർമാൻ ഡി.സജി ഉദ്ഘാടനം ചെയ്യുന്നു

അടൂർ : മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമപ്രകാരം അടൂർ ആർ.ഡി.ഒ മെയിന്റെനൻസ് ട്രൈബ്യൂണൽ മുമ്പാകെ സമർപ്പിക്കപ്പെട്ട ഹർജികളിൽ ആർ.ഡി.ഒ ഓഫീസിൽ അദാലത്ത് സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ ഡി.സജി ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യനീതി ഓഫീസർ ഏലിയാസ് തോമസ്, ആർ.ഡി.ഒ തുളസീധരൻപിള്ള , തഹസിൽദാർ ജോൺ സാം, സൂപ്രണ്ട് കെ.സുരേഷ് എന്നിവർ പ്രസംഗിച്ചു. പരിഗണിക്കപ്പെട്ട 100 കേസുകളിൽ 35 എണ്ണത്തിൽ തീർപ്പു കല്പിച്ചു. തുടർന്നും ഇത്തരത്തിലുള്ള അദാലത്തുകൾ സംഘടിപ്പിച്ച് പരാതികൾ തീർപ്പുകല്പിക്കുന്നതാണെന്ന് ആർ.ഡി.ഒ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.