തിരുവനന്തപുരം : ശ്രീനാരായണ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരുവിന്റെ ഗൃഹസ്ഥശിഷ്യനും ആയൂർവേദാചാര്യനുമായിരുന്ന ഭാർഗവൻ വൈദ്യരുടെ 28-ാമത് സ്മൃതിദിനം ഉള്ളൂർ ശ്രീധർമ്മ നിലയത്തിൽ ആചരിച്ചു. ശ്രീനാരായണ സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ. തോളൂർ ശശിധരൻ ഉദ്ഘാടനം ചെയ്തു. അഡ്വ. ഷീല ആർ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.മണ്ണന്തല എ.കെ. മോഹനന്റെ നേതൃത്വത്തിൽ ഭാർഗവൻ വൈദ്യർ സ്മൃതി ഭൂമിയിൽ പുഷ്പാർച്ചനയും സമൂഹപ്രാർത്ഥനയും നടന്നു. അഡ്വ. വിജയൻ ശേഖർ, ശ്രീസുഗത്, അജിതകുമാർ, പി.ജി. ശിവബാബു, സന്തോഷ്, സനൽകുമാർ, നിർമ്മലാദേവി, സുമംഗലാദേവി, റീന സന്തോഷ്, ബിനിത സനൽകുമാർ, അനുപമ രാമനാഥൻ, അനിത ഗുരുലാൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |