തിരുവനന്തപുരം: ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി ജില്ലാ സാമൂഹ്യക്ഷേമ വകുപ്പ്, ജില്ലാ പ്രൊബേഷൻ ഓഫീസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പ്രൊബേഷൻ ഒഫ് ഒഫൻഡേർസ് ആക്ടിനെക്കുറിച്ച് ജില്ലയിലെ ന്യായാധിപന്മാർക്കും പ്രൊബേഷൻ ഓഫീസർമാർക്കുമായി അവബോധന പരിപാടി സംഘടിപ്പിച്ചു. ജില്ലാ ജഡ്ജിയും ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി ചെയർമാനുമായ പി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹിക വകുപ്പ് ഓഫീസർ എം. ഷൈനിമോൾ അദ്ധ്യക്ഷത വഹിച്ചു.ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആർ.രേഖ പങ്കെടുത്തു. തുടർന്ന് 'പ്രൊബേഷൻ ഒഫ് ഒഫൻഡേർസ് ആക്ടും കോടതികളും' എന്ന വിഷയത്തിൽ സി.ബി.ഐ സ്പെഷ്യൽ ജഡ്ജ് കെ.സനിൽകുമാറും പ്രൊബേഷൻ ഒഫ് ഒഫൻഡേർസ് ആക്ട് നടപ്പിൽ വരുത്തുന്നതിന്റെ പ്രായോഗിക വശങ്ങളെക്കുറിച്ച് പത്തനംതിട്ട ജില്ലാ സോഷ്യൽ ജസ്റ്റിസ് ഓഫീസർ ഏലിയാസ് തോമസും സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |