SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.07 AM IST

തിന്മകൾക്കെതിരായ പോരാട്ടത്തിൽ സി. കേശവൻ മാതൃക: എം. നൗഷാദ്

mm

കൊല്ലം: സാമൂഹ്യ തിന്മകൾക്കെതിരായ പോരാട്ടത്തിൽ എല്ലാക്കാലത്തും മാതൃകയാണ് സി. കേശവനെന്ന് എം. നൗഷാദ് എം.എൽ.എ പറഞ്ഞു. മയ്യനാട് പഞ്ചായത്ത് കേശവീയം എന്ന പേരിൽ സംഘടിപ്പിച്ച സി. കേശവൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പതിറ്റാണ്ടുകൾ മുമ്പ് നിലവിലിരുന്ന പല അനീതികൾക്കും വിശ്വാസങ്ങളുടെ പിൻബലമുണ്ടായിരുന്നു. ആ അനീതികളെ എതിർക്കാനുള്ള കരുത്ത് സി. കേശവൻ കാട്ടി. പക്ഷേ പുതുതലമുറയ്ക്ക് ഈ കരുത്ത് പ്രകടിപ്പിക്കാനാകുന്നില്ല. എല്ലാത്തരം ഉച്ചനീചത്വങ്ങൾക്കും അനീതികൾക്കും എതിരെ അദ്ദേഹം ഉച്ചത്തിൽ ശബ്ദിച്ചു. എല്ലാ ജനങ്ങൾക്കും വസ്ത്രം ധരിക്കാനും ഈശ്വരാരാധന നടത്താനും അക്ഷരം പഠിക്കാനുമുള്ള സ്വാതന്ത്ര്യം ലഭിച്ചത് സി.കേശവൻ അടക്കമുള്ളവരുടെ നേതൃത്വത്തിൽ നടന്ന പേരാട്ടങ്ങളിലൂടെയാണെന്നും എം.എൽ.എ പറഞ്ഞു.

മയ്യനാട് പഞ്ചായത്ത് പരിധിയിൽ നിന്ന് ഉന്നത നിലയിൽ എത്തിയവർക്ക് പഞ്ചായത്ത് ഏർപ്പെടുത്തിയ കേശവീയം പുരസ്കാരം ജസ്റ്റിസ് സിരിജഗൻ, മുൻ പി.എസ്.സി അംഗം അഡ്വ. ബേബിസൺ, ഡോ. ഷിയ, മയ്യനാട്ടെ അദ്യ ഐ.എ.എസുകാരൻ മധു, ഈ പ്രദേശത്ത് നിന്ന് ആദ്യം ഐ.പി.എസ് ലഭിച്ച ബാലാജി, പോർബന്തർ ഡി.ഐ.ജി ദീപൻ ഭദ്രൻ, ഗോകുൽ ഐ.എഫ്.എസ്, ജില്ലാ ലൈബ്രറി കൗൺസിൽ മുൻ പ്രസിഡന്റ് ഉമയനല്ലൂർ കുഞ്ഞുകൃഷ്ണപിള്ള, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഡി. ബാലചന്ദ്രൻ, എൻ.എസ് ആശുപത്രി പ്രസിഡന്റ് മാധവൻപിള്ള, നാടക പ്രവർത്തകൻ മയ്യനാട് റാഫി, എറ്റവും മികച്ച വിദ്യാലയത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ച കാക്കോട്ടുമൂല സ്കൂൾ തുടങ്ങിയവർക്ക് എം.എൽ.എ സമ്മാനിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ജെ. ഷാഹിദ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ജവാബ് റഹ്മാൻ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദ, ജില്ലാ പഞ്ചായത്ത് അംഗം സെൽവി, മുൻ പഞ്ചായത്ത് പ്രസിഡന്റ് എൽ. ലക്ഷ്മണൻ, പ‌ഞ്ചായത്ത് സെക്രട്ടറി സജീവ് മാമ്പറ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ഡി. ഷീല, എ. സജീർ, ചിത്ര, ബ്ലോക്ക് പഞ്ചായത്ത് അംഗം സീലിയ, പഞ്ചായത്ത് അംഗങ്ങളായ എം. നാസർ, എസ്. സലാവുദ്ദീൻ, പി. സോണി, എം.എസ്. സൗമ്യ, ജോയസ് ഏണസ്റ്റ്, ആർദ്ര വിശ്വം, പ്രിയ സാമുവൽ, ലീന ലോറൻസ്, എൻ. ഷീലജ, മയ്യനാട് സുനിൽ, ആർ.എസ്. അബിൻ, ഉഷാകുമാരി, വിപിൻ വിക്രം, ഹലീമ തുടങ്ങിയവർ സംസാരിച്ചു. മുൻ പഞ്ചായത്ത് അംഗങ്ങൾ, കൊവിഡ് പ്രതിരോധ പ്രവർത്തകർ, ഹരിതകർമ്മസേനാംഗങ്ങൾ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.