കൊല്ലം: നവകേരളം കർമ്മപദ്ധതിയുടെ പ്രവർത്തന മാർഗ രേഖ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ പ്രകാശനം ചെയ്തു.
ആദ്യഘട്ടത്തിലെ വികസന പ്രവർത്തനങ്ങൾ യോജിപ്പിച്ചുള്ള ഏകീകൃത പദ്ധതിയാണ് രണ്ടാംഘട്ടത്തിൽ നടപ്പാക്കുന്നത്. ഫലപ്രദമായ ഏകോപനവും സംയോജനവും വിലയിരുത്തൽ രീതികളുമാണ് നടപ്പാക്കുക.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ലാൽ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ പി.കെ. ഗോപൻ, വസന്ത രമേശ്, ജെ. നജീബത്ത്, സെക്രട്ടറി ബിനുൻ വാഹിദ്, ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എസ്. ഐസക് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |