SignIn
Kerala Kaumudi Online
Thursday, 25 April 2024 6.37 AM IST

മുല്ലക്കര രത്നാകരനും ആലങ്കോട് ലീലാകൃഷ്ണനും അവാർഡ്

award

കൊല്ലം: യുവകലാസാഹിതി ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ മണലിൽ ജി.നാരായണപിള്ള സാംസ്കാരിക പുരസ്കാരത്തിന് മുല്ലക്കര രത്നാകരനും കർമ്മ ചന്ദ്രൻ സാഹിത്യ പുരസ്കാരത്തിന് ആലങ്കോട് ലീലാകൃഷണനും അർഹരായി.

സാംസ്കാരിക രംഗത്തെ തിളക്കമാർന്ന ഇടപെടലുകളും പരസ്ഥിതി പ്രവർത്തനങ്ങളും മഹാഭാരതത്തിലൂടെ എന്ന ഗ്രന്ഥത്തിന്റെ രചനയിലൂടെ സഹൃദയരുടെ ഇടയിലുണ്ടായ സ്വീകാര്യതയും പരിഗണിച്ചാണ് മുല്ലക്കര രത്നാകരന് പുരസ്കാരം നൽകുന്നത്.

സാഹിത്യ മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് ആലങ്കോട് ലീലാകൃഷ്ണനെ അവാർഡിന് പരിഗണിച്ചത്. പതിനായിരത്തിയൊന്ന് രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡുകൾ. പ്രൊഫ.എസ്. അജയൻ ചെയർമാനും ബാബു പാക്കനാർ കൺവീനറും പി. ഉഷാകുമാരി, ശാസ്താംകോട്ട ഭാസ്, രാജു കൃഷ്ണൻ എന്നിവർ അംഗങ്ങളുമായുള്ള ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാര ജേതാക്കളെ നിർണയിച്ചത്. മേയ് ആദ്യവാരം പുരസ്കാരങ്ങൾ സമ്മാനിക്കും.

വാർത്താ സമ്മേളനത്തിൽ യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് പ്രൊഫ.എസ്. അജയൻ, സെക്രട്ടറി ബാബു പാക്കനാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ഉഷാകുമാരി, ശാസ്താംകോട്ട ദാസ്, രാജു കൃഷ്ണൻ, സിറ്റി സെക്രട്ടറി അനൂപ് കടമ്പാട്ട് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.