SignIn
Kerala Kaumudi Online
Thursday, 25 April 2024 6.09 PM IST

ക്ഷീരകർഷകർക്ക് പിന്തുണ നൽകും: മന്ത്രിമാർ

cow

കൊല്ലം: സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് എല്ലാ പിന്തുണയും സർക്കാർ നൽകുമെന്ന് മന്ത്രിമാരായ കെ.എൻ. ബാലഗോപാലും ജെ. ചിഞ്ചുറാണിയും. വാക്കനാട് സുരഭി ഓഡിറ്റോറിയത്തിൽ ജില്ലാ ക്ഷീര കർഷക സംഗമവും ക്ഷീരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു ഇരുവരും.

പാൽ ഉത്പാദനത്തിൽ കാതലായ മാറ്റങ്ങൾക്ക് ഇടവരുത്തുന്ന നയപരിപാടികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. പാൽ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന സാഹചര്യത്തിലേക്ക് ക്ഷീരമേഖല വളരുകയാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി വ്യക്തമാക്കി. ക്ഷീരകർഷകരെ ചടങ്ങിൽ മന്ത്രിമാർ ആദരിച്ചു. പാൽ സംഭരണത്തിൽ മികവുപുലർത്തിയ സംഘങ്ങളെ ചടങ്ങിൽ ആദരിച്ചു.
ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷനായി. ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി. ഉണ്ണിക്കൃഷ്ണൻ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ശിവപ്രസാദ്, കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രശോഭ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.