SignIn
Kerala Kaumudi Online
Friday, 19 April 2024 10.57 PM IST

അഖിലേന്ത്യാ ഹാൻഡ്‌ബാൾ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം

handball

തേഞ്ഞിപ്പലം: അഖിലേന്ത്യാ അന്തർസർവകലാശാലാ ഹാൻഡ്‌ബാൾ ചാമ്പ്യൻഷിപ്പിന് വെള്ളിയാഴ്ച കാലിക്കറ്റ് സർവകലാശാലയിൽ തുടക്കമാകും. ദക്ഷിണമേഖലാ ചാമ്പ്യന്മാരായ കാലിക്കറ്റ് ആദ്യദിനം തന്നെ മത്സരത്തിനിറങ്ങും. കാൽനൂറ്റാണ്ടിന് ശേഷം സ്വന്തം മൈതാനത്ത് കിരീട പ്രതീക്ഷയോടെയാണ് ടീം ഇറങ്ങുന്നത്. ഇതിന് മുമ്പ് 1996ലാണ് കാലിക്കറ്റ് അഖിലേന്ത്യാ ജേതാക്കളായത്. 16 ടീമുകൾ മത്സരത്തിനുണ്ട്. പ്രാഥമിക റൗണ്ടിൽ ലീഗ് മത്സരങ്ങളാണ് നടക്കുക. ഓരോ പൂളിൽ നിന്ന് യോഗ്യത നേടുന്ന രണ്ട് ടീമുകൾ വീതം ക്വാർട്ടറിൽ
നോക്കൗട്ട് കളിക്കും. 29നാണ് ഫൈനൽ. കാലിക്കറ്റിന് പുറമെ കേരളത്തിൽ നിന്ന് എം.ജി. സർവകലാശാലയാണുള്ളത്.
വൈകിട്ട് അഞ്ചിന് സർവകലാശാലാ ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ മന്ത്രി വി. അബ്ദുറഹ്മാൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.