തിരുവനന്തപുരം: പ്രധാനമന്ത്രി കൃഷി സിഞ്ചായിയോജന പദ്ധതിയിലൂടെ സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ കൃഷിയിടങ്ങളിൽ സബ്സിഡിയോടു കൂടി സ്ഥാപിക്കുന്നതിന് കൃഷിവകുപ്പ് അപേക്ഷകൾ ക്ഷണിച്ചു. ചെറുകിട നാമമാത്ര കർഷർക്ക് പദ്ധതി ചെലവിന്റെ അനുവദനീയ തുകയുടെ 80 ശതമാനവും മറ്റുളള കർഷകർക്ക് 70 ശതമാനവും നിബന്ധനകളോടെ ധനസഹായമായി ലഭിക്കും . കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറുടെ കാര്യാലയവുമായോ കൃഷിഭവനുമായോ ബന്ധപ്പെടണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |