ശ്രീനിവാസനെ പ്രധാന കഥാപാത്രമാക്കി ഷാബു ഉസ്മാൻ കോന്നി കഥയും സംവിധാനവും നിർവഹിക്കുന്ന ലൂയിസ് എന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിൽ ദിവ്യ പിള്ള. ഫഹദ് ഫാസിലിന്റെ നായികയായി അയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് വന്ന താരമാണ് ദിവ്യ പിള്ള.ഊഴം, മാസ്റ്റർപീസ്, മൈ ഗ്രേറ്റ് ഫാദർ, സെയ്ഫ് എന്നിവയാണ് മറ്റു ശ്രദ്ധേയ ചിത്രങ്ങൾ. ടൊവിനോ തോമസിന്റെ നായികയായി അഭിനയിച്ച കളയാണ് അവസാനം തിയേറ്ററിൽ എത്തിയ ചിത്രം. കോട്ടുപള്ളിൽ പ്രൊഡക്ഷൻസിന്റ ബാനറിൽ ടി. ടി. എബ്രഹാം കോട്ടുപള്ളിൽ ആണ് ലൂയിസ് നിർമ്മിക്കുന്നത്. മനോജ് കെ. ജയൻ , സായ്കുമാർ, ജോയ് മാത്യൂ, ഡോ. റോണി, അജിത്ത് കൂത്താട്ടുകുളം, സന്തോഷ് കീഴാറ്റൂർ, രോഹിത്, അൽസാബിദ്, ആദിനാട് ശശി, ലെന, സ്മിനു സിജോ, നിയവർഗീസ്, മീനാക്ഷി, ആസ്റ്റിൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. തിരക്കഥ, സംഭാഷണം: മനു ഗോപാൽ, ക്യാമറ: ആനന്ദ് കൃഷ്ണ, സംഗീതം: ജാസി ഗിഫ്റ്റ്, ഗാനരചന: മനു മൻജിത്ത്, ആലാപനം: നിത്യ മാമ്മൻ, ശ്രേയ, ജാസി ഗിഫ്റ്റ്, എഡിറ്റർ: മനോജ് നന്ദാവനം, പശ്ചാത്തല സംഗീതം: ജാസി ഗിഫ്റ്റ്, ആർട്ട്: സജി മുണ്ടയാട്, പ്രൊഡക്ഷൻ കൺട്രോളർ: ഹസ്മീർ അരോമ, ഫിനാൻസ് കൺട്രോളർ: മനു വകയാർ, കോറിയോഗ്രാഫി: ജയ്, സ്റ്റിൽ: ശാലു പ്രകാശ്, പി.ആർ.ഒ: അയ്മനം സാജൻ, പി. ശിവപ്രസാദ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |