അല്ലു അർജുൻ നായകനായി എത്തുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിൽ ദിഷ പഠാനിയുടെ ഐറ്റം ഡാൻസ് .പുഷ്പയുടെ ആദ്യ ഭാഗത്തിൽ സാമന്തയാണ് ഐറ്റം ഡാൻസ് അവതരിപ്പിച്ചത്.എന്നാൽ പുഷ്പയിലെ ഉൗ അന്തവാ എന്ന ഐറ്റം ഡാൻസിന് സംവിധായകൻ സുകുമാർ ആദ്യം സമീപിച്ചത് ദിഷയെയായിരുന്നു. അന്ന് ദിഷ നോ പറഞ്ഞുവത്രേ. സാമന്ത ഹോട്ട് നമ്പരുമായി എത്തുകയും ചെയ്തു. അഞ്ചു കോടി രൂപയായിരുന്നു സാമന്ത പ്രതിഫലം വാങ്ങിയത്.പുഷ്പയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു സാമന്തയുടെ ഐറ്റം ഡാൻസ്. സാമന്തയുടെ ഗ്ളാമർ ലുക്കും ത്രസിപ്പിക്കുന്ന ചുവടുകളും കൊണ്ട് വേഗത്തിൽ പാട്ട് തരംഗമായി മാറി. അന്ന് നോ പറഞ്ഞതിന്റെ വിഷമത്തിലായിരുന്നു ദിഷ എന്ന് ആരാധകർ. അല്ലു അർജുൻ നായക വേഷത്തിൽ എത്തിയ പുഷ്പയിൽ രശ്മിക മന്ദാനയായിരുന്നു നായിക. ഫഹദ് ഫാസിൽ പ്രതിനായക വേഷത്തിൽ എത്തി തിളങ്ങുകയും ചെയ്തു. ഫഹദിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണ് പുഷ് പ. പുഷ്പയുടെ 2 ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |