തിരുവനന്തപുരം: മികച്ച ആശാൻ പഠനത്തിന് തോന്നയ്ക്കൽ കുമാരനാശാൻ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഒഫ് കൾച്ചർ ഏർപ്പെടുത്തിയ വീണപൂവ് പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. കുമാരനാശാന്റെ ജീവിതത്തെയോ കൃതികളെയോ ആധാരമാക്കിയുള്ള പഠനഗ്രന്ഥങ്ങളാണ് അവാർഡിന് പരിഗണിക്കുക. 12500 രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് സമ്മാനം. ഗ്രന്ഥത്തിന്റെ 4 പ്രതികൾ പ്രൊഫ. എം.ആർ.സഹൃദയൻ തമ്പി, സെക്രട്ടറി, കുമാരനാശാൻ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഒഫ് കൾച്ചർ, തോന്നയ്ക്കൽ പി.ഒ, തിരുവനന്തപുരം 695317 എന്ന വിലാസത്തിൽ 28ന് മുൻപ് നേരിട്ടോ തപാൽ മുഖേനയോ അയക്കേണ്ടതാണ്. വിവരങ്ങൾക്ക് :0471-2618873, 9995778969.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |