കോട്ടയം. ദ്വിദിന ദേശീയ പണിമുടക്കിന്റെ പ്രചാരണാർത്ഥം ആക്ഷൻ കൗൺസിലും അദ്ധ്യാപക സർവീസ് സമരസമിതിയും റാലി നടത്തി. കോട്ടയത്തെ റാലി പഴയ പൊലീസ് മൈതാനത്ത് സമാപിച്ചു. പൊതുസമ്മേളനം എൻ.ജി.ഒ യൂണിയൻ വൈസ് പ്രസിഡന്റ് ബി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മീനച്ചിലിൽ സിവിൽസ്റ്റേഷനിൽ നിന്ന് ആരംഭിച്ച് ളാലം പാലത്തിന് സമീപം സമാപിച്ചു. ചങ്ങനാശേരിയിൽ കെ.ജി.ഒ.എ സംസ്ഥാന സമിതി അംഗം മുഹമ്മദ് ഷെരിഫ് ഉദ്ഘാടനം ചെയ്തു. വൈക്കത്തെ റാലിക്ക് ശേഷം നടന്ന യോഗം കെ.എസ്.ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പ്രകാശൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളിയിൽ യോഗം നിയാസ് ഇ.എ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |