കോട്ടയം. വികസനപ്രവർത്തനങ്ങൾ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതും പാരിസ്ഥിതികനാശം ഉണ്ടാക്കുന്നതുമാകരുതെന്ന് സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക ബിഷപ് ഡോ.മലയിൽ സാബു കോശി ചെറിയാൻ പറഞ്ഞു. കെ റെയിൽ പോലുള്ള പദ്ധതികൾ നടപ്പാക്കുന്നതിനുമുമ്പ് ആളുകളുടെ ആശങ്കകൾ പരിഹരിക്കുകയും വീടും സ്ഥലവും നഷ്ടമാകുന്നവർക്ക് അർഹമായ പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് പ്രത്യേക കൗൺസിൽ സമ്മേളനം ഉദ്ഘാടനം ചെയ്ത് ബിഷപ് പറഞ്ഞു. ഏകദിന കൗൺസിൽ സമ്മേളനത്തിൽ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് പാസാക്കി. ട്രഷറർ ഡോ.ഷാജൻ എ.ഇടിക്കുള, നെൽസൺ ചാക്കോ, ജേക്കബ് ഫിലിപ്പ് കല്ലുമല, ഫിലിപ്പ് എം.വർഗീസ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |