അമ്പലപ്പുഴ : പുന്നപ്ര വടക്ക് പഞ്ചായത്തിൽ 38 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി, രണ്ടാം വാർഡിൽ 21 ലക്ഷം രൂപയിൽ പൂർത്തിയാക്കുന്ന റോഡിന്റെയും പ്ലാൻ ഫണ്ടിൽ 17 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന കാനയുടെയും നിർമാണത്തിനാണ് തുടക്കമായത്. എച്ച്. സലാം എം.എൽ.എ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ്, ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ, പഞ്ചായത്തംഗം അജിത ശശി എന്നിവർ സംസാരിച്ചു.വൈസ് പ്രസിഡൻറ് എ.പി.സരിത സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |