SignIn
Kerala Kaumudi Online
Saturday, 20 April 2024 2.13 AM IST

19 സീറ്റുള്ള യാത്രാവിമാനം നിർമ്മിച്ച് എച്ച് എ എൽ

udan

തെലങ്കാന: കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് 19 സീറ്റുള്ള പുതിയ ചെറുയാത്രാ വിമാനം പുറത്തിറക്കി. ഉഡാൻ പദ്ധതിയിൽ ഇവ ഉൾപ്പെടുത്തിയേക്കും. ഹിന്ദുസ്ഥാൻ 228 എന്നു പേരുനൽകിയ വിമാനത്തിന് എയർസ്ട്രിപ്പുകളിലൂടെ അനായാസം പറന്നുയരാനും ഇറങ്ങാനുമാകും. ചെറു യാത്രാ വിമാനങ്ങൾ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ സുപ്രധാന ദൗത്യത്തിന്റെ ആദ്യ ചുവടുവയ്പ്പാണിത്.

ഇത്തരം വിമാനങ്ങൾക്ക് വിപണിയിൽ സാദ്ധ്യതയേറെയാണെന്നും ഹ്രസ്വദൂര യാത്രകൾക്കായി ഇന്ത്യയിലും ലോകത്താകമാനവും സെമി റൺവേകളിലും പ്രവർത്തിപ്പിക്കാവുന്ന ഇത്തരം ചെറുവിമാനങ്ങളുണ്ടെന്നും ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് ജനറൽ മാനേജർ അപൂർബ റോയ് പറഞ്ഞു. ഇത്തരത്തിൽ ആറ് വിമാനങ്ങൾ കൂടി ഉടൻ നിർമ്മിക്കും.

ഇന്ത്യയിലാണ് നിർമ്മാണമെങ്കിലും വിമാനത്തിന്റെ എൻജിൻ വിദേശ കമ്പനിയായ ഡോർണിയറാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ‌ർവീസിനായി ഒരുങ്ങുന്നതിന് മുന്നോടിയായുള്ള എല്ലാ പരിശോധനകളും വിമാനം പൂർത്തിയാക്കിയിട്ടുണ്ട്.

പ്രത്യേകതകൾ

  • മൾട്ടി യൂട്ടിലിറ്റിയിൽപ്പെടുന്ന ഹിന്ദുസ്ഥാൻ 228 വിമാനങ്ങൾ ആംബുലൻസ്, കാ‌ർഗോ, പാരാഡ്രോപ് തുടങ്ങിയ നിരവധി ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താം.
  • വലിയ വിമാനങ്ങളിലുള്ള ടോയ്‌ലെറ്റ് സൗകര്യം ഉണ്ടായിരിക്കില്ല. അധികമായി ടോയ്‌ലെറ്റ് ഉൾപ്പെടുത്തണമെങ്കിൽ സീറ്റുകളുടെ എണ്ണം 17 ആയി പരിമിതപ്പെടും.
  • 19 പേർക്ക് വിമാനത്തിൽ സഞ്ചരിക്കാം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, HAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.