തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സർവേ നടപടികൾ നിറുത്തിവച്ചിട്ടില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അറിയിച്ചു. സർവേ നടപടികൾ നിറുത്തിവയ്ക്കാൻ സർക്കാർ നയപരമായ തീരുമാനം കൈക്കൊണ്ടിട്ടില്ല. എവിടെയെങ്കിലും സർവേ നിറുത്തിവച്ചിട്ടുണ്ടെങ്കിൽ അത് പ്രാദേശിക പ്രതിസന്ധികൾ കൊണ്ടാകാം. സർവേ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |