തിരുവനന്തപുരം: പത്ത്, പ്ളസ് ടു വിദ്യാർത്ഥികൾ വിടപറയൽ ആഘോഷത്തിന്റെ ഭാഗമായി വാഹനങ്ങളിൽ സ്കൂൾ ക്യാമ്പസുകളിലെത്തുന്നതിന് വിലക്കേർപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്. കോഴിക്കോട് സ്കൂളിൽ വിടപറയൽ ആഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ വാഹനം അപകടകരമായ രീതിയിൽ ഓടിച്ചതിനെ തുടർന്ന് ചിലർക്ക് പരിക്കേറ്റ സംഭവത്തെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഉത്തരവ് പുറത്തിറക്കിയത്. ഇത്തരം നടപടികൾ സ്കൂൾ മേലധികാരികൾ തടയണമെന്നും കൂടിച്ചേരലുകളും ആഹ്ളാദം പങ്കിടലും ക്ളാസ് മുറകളിലും അസംബ്ലി ഹാളുകളിലുമായി നിയന്ത്രിക്കണമെന്നും ഇതിന് അദ്ധ്യാപകരുടെ മേൽനോട്ടം വേണമെന്നും ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു. അനിഷ്ട സംഭവങ്ങളുണ്ടായാൽ സ്കൂൾ മേലധികാരിക്കെതിരെ നടപടിയുണ്ടാകുമെന്നും ഉത്തരവിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |