SignIn
Kerala Kaumudi Online
Friday, 19 April 2024 3.44 PM IST

അഭിഷിത്തും കുടുംബവും ഇനി സുരക്ഷിതമായി അന്തിയുറങ്ങും

house

പാലക്കാട്: യൂത്ത് കെയറിന്റെയും സ്മാർട്ട് പാലക്കാടിന്റെയും ഭാഗമായി കണ്ണാടി പഞ്ചായത്തിലെ ചേലക്കാട് നിർമ്മാണം പൂർത്തീകരിച്ച വീട് കുടുംബത്തിന് കൈമാറി. ഓട്ടിസം ബാധിതനായ ചേലക്കട്ടെ അഭിഷിത്തിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ സിനിമാ താരം ആസിഫ് അലി നിലവിളക്ക് തെളിയിച്ച് വീട് കുടുംബത്തിന് കൈമാറി. ഷാഫി പറമ്പിൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

അഭിഷിത്തിന്റെ പിതാവ് മണികണ്ഠൻ മരണപ്പെട്ടതിനെ തുടർന്ന് മാസങ്ങൾക്ക് മുമ്പാണ് ഷാഫി പറമ്പിൽ എം.എൽ.എ വീട്ടിലെത്തുകയും കുടുംബത്തിന്റെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടതിന തുടർന്ന് പാതിവഴിയിൽ നിലച്ചുപോയ വീടിന്റെ നിർമ്മാണം യൂത്ത് കോൺഗ്രസിന്റെ യൂത്ത് കെയറും സ്മാർട്ട് പാലക്കാടിലും ഉൾപ്പെടുത്തി പൂർത്തീകരിക്കുമെന്നും കണ്ണാടി സർവീസ് സഹകരണ ബാങ്കിലെ രണ്ടു ലക്ഷത്തോളം രൂപയുടെ കടബാധ്യത അടച്ചു തീർക്കാമെന്നും അഭിഷിത്തിനും അമ്മ സുജാതക്കും ഉറപ്പുനൽകിയിരുന്നു. തുടർന്ന് സുമനസുകളുടെ സഹായത്തോടെ പാതിവഴിയിൽ നിലച്ചുപോയ വീടിന്റെ നിർമ്മാണം പൂർത്തീകരിച്ച് കുടുംബത്തിന് താക്കോൽ കൈമാറി. ചടങ്ങിൽ കെ.എസ്.യു ജില്ലാ പ്രസിഡന്റ് കെ.എസ്.ജയഘോഷ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മോഹനൻ, എൻ.വിനേഷ്, സീൽവൻ, കെ.എസ്.അനീഷ്, മേഘ വിനീഷ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, HOME
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.