SignIn
Kerala Kaumudi Online
Friday, 29 March 2024 8.02 AM IST

വ​ന​ ​സം​ര​ക്ഷ​ണ പ​രി​പാ​ടി സംഘടിപ്പിച്ചു

inauguration

പാലക്കാട്: അന്താരാഷ്ട്ര വന ദിനാചരണതോടനുബന്ധിച്ച് വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ധോണി ലീഡ് കോളേജിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ഉദ്ഘാടനം ചെയ്തു. വന സംരക്ഷണ പ്രവർത്തനങ്ങൾക്ക് ജനകീയ സഹകരണം അത്യാവശ്യമാണെന്ന് ബിനു മോൾ പറഞ്ഞു.

വന സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ടുള്ള പരിപാടിയിൽ വനം വകുപ്പ് പുറത്തിറക്കിയ ഗാനവും റിലീസ് ചെയ്തു. ചീഫ് ഫോറസ്റ്റ് കോൺസെർവേറ്റർ കെ.വിജയാനന്ദൻ അദ്ധ്യക്ഷനായി. ചീഫ് ഫോറസ്റ്റ് കൺസർവേർട്ടർ കെ.വി. ഉത്തമൻ മുഖ്യ പ്രഭാഷണം നടത്തി. പ്രശസ്ത ഗായിക സിതാര ഓൺലൈനായി വനാദിനാചരണത്തോടനുബന്ധിച്ചു സന്ദേശം നൽകി. എസ്.എഫ്.ടി.ഐ ഡയറക്ടർ ജി.ഹരികൃഷ്ണൻ നായർ, ശിവ പ്രസാദ്, ബാബു ബോണവെഞ്ച്വർ, ലീഡ് കോളേജ് ഡീൻ ശങ്കർ ഗണേഷ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, PROGRAMME
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.