SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.42 PM IST

മണ്ണാർക്കാട് നഗരത്തിൽ മിനിമാസ്റ്റ് ലൈറ്റുകൾ വരുന്നു

light

  • ആദ്യഘട്ടത്തിൽ 32 ലൈറ്റുകൾ

മണ്ണാർക്കാട്: നഗരസൗന്ദര്യത്തിന്റെ ഭാഗമായി മണ്ണാർക്കാട് നഗരത്തിൽ മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ നഗരസഭ തീരുമാനിച്ചു. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. നെല്ലിപ്പുഴ മുതൽ കുന്തിപ്പുഴ വരെയാണ് മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നത്. ദേശീയപാതയുടെ ഇരുഭാഗത്തും നൂറു മീറ്റർ അകലത്തിൽ ഓരോ ലൈറ്റുകൾ സ്ഥാപിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ 32 ലൈറ്റുകളാണ് സ്ഥാപിക്കുക. ഇതിനായി 32 ലക്ഷം രൂപ ചെലവഴിക്കുമെന്ന് നഗരസഭ ചെയർമാൻ സി.മുഹമ്മദ് ബഷീർ പറഞ്ഞു.

വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ണാർക്കാട് യൂണിറ്റുമായി സഹകരിച്ച് നഗരസഭ നെല്ലിപ്പുഴ മുതൽ കുന്തിപ്പുഴ വരെ ദേശീയപാത വിഭാഗം സ്ഥാപിച്ച ബാരിക്കേഡുകളിൽ പൂച്ചെടികൾ സ്ഥാപിക്കുന്ന പ്രവർത്തികൾ പുരോഗമിക്കുകയാണ്. ഇതിന്റെ രണ്ടുഘട്ടങ്ങൾ പൂർത്തീകരിച്ചതായും മൂന്നാംഘട്ടം വൈകാതെ ഉണ്ടാവുമെന്നും വ്യാപാരി പ്രതിനിധികൾ അറിയിച്ചു.

നഗരത്തിൽ പൂച്ചെടികൾ സ്ഥാപിച്ചതിന് ജനങ്ങളിൽനിന്നും മികച്ച പ്രതികരണമാണ് നഗരസഭയ്ക്കും വ്യാപാരികൾക്കും ലഭിച്ചത്. ഇതേതുടർന്നാണ് അടുത്തഘട്ടമെന്ന നിലയിൽ മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നത്. ഇനിയും വിവിധ പദ്ധതികൾ നഗരസൗന്ദര്യത്തിന്റെ ഭാഗമായി നടപ്പിലാക്കും. ഒരു മാസത്തിനുള്ളിൽ മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ച് ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

സി.മുഹമ്മദ് ബഷീർ, നഗരസഭ ചെയർമാൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, LIGHT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.