തൃശൂർ: കെ - റെയിലിനെതിരെ സമരം ചെയ്യുന്നവരെ അടിച്ചൊതുക്കി നിശ്ശബ്ദരാക്കാമെന്ന് സർക്കാർ കരുതേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തൃശൂർ ഡി.സി.സി ഓഫീസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകോപനമില്ലാതെയാണ് തൃശൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശിയത്. അതിക്രൂരമായാണ് പൊലീസ് പ്രവർത്തകരെ കൈകാര്യം ചെയ്തത്. നാട്ടിൽ അരാജകത്വം സൃഷ്ടിച്ച് ജനത്തെ നിശ്ശബ്ദരാക്കി കെ - റെയിൽ പദ്ധതി നടപ്പിലാക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും സതീശൻ പറഞ്ഞു.
ജനം ഇതെല്ലാം കാണുന്നുണ്ടെന്ന് സർക്കാർ ഓർമ്മിക്കണം. തൃശൂരിൽ നടന്ന പൊലീസ് മർദ്ദനം ഗൗരവമായാണ് പ്രതിപക്ഷം കാണുന്നത്. ഇതുമായി ബന്ധപ്പെട്ട സമരം സംസ്ഥാന നേതൃത്വം ഏറ്റെടുക്കുമെന്നും സതീശൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |