SignIn
Kerala Kaumudi Online
Thursday, 25 April 2024 6.55 PM IST

മണ്ണുത്തി പൊലീസ് സ്റ്റേഷന് ഐ.എസ്.ഒ അംഗീകാരം

1
മണ്ണുത്തി പൊലീസ് സ്റ്റേഷൻ (ഫയൽ ചിത്രം)​.

തൃശൂർ: സിറ്റി പൊലീസിന് കീഴിലെ മണ്ണുത്തിപൊലീസ് സ്റ്റേഷന് ഐ.എസ്.ഒ അംഗീകാരം. സംസ്ഥാനത്തെ എറ്റവും മികച്ച പൊലീസ് സ്റ്റേഷനുള്ള അവാർഡ് മണ്ണുത്തി സ്റ്റേഷന് ലഭിച്ചിരുന്നു. തൃശൂർ സിറ്റി പൊലീസ് ജില്ലയിലെ ആദ്യത്തെ ഐ.എസ്.ഒ സർട്ടിഫൈഡ് പൊലീസ് സ്റ്റേഷനാകുകയാണ് മണ്ണുത്തി.

സ്റ്റേഷനിൽ എത്തിയവർക്കുള്ള സൗകര്യം, പൊതുജന സൗഹാർദ്ദ അന്തരീക്ഷം, ഗ്രീൻ പ്രോട്ടോകോൾ സംവിധാനം, സുരക്ഷാ, ശുചീകരണ സംവിധാനങ്ങൾ, രേഖകളുടെ മാതൃകാപരമായ സംരക്ഷണം, ശിശു സൗഹൃദ കേന്ദ്രം, ജനമൈത്രി പൊലീസ് പദ്ധതി, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് പദ്ധതി തുടങ്ങിയവ വിലയിരുത്തിയാണ് സർട്ടിഫിക്കേഷൻ ലഭിച്ചത്.

മൂന്നുമാസത്തിലധികമായി ഐഎസ്.ഒ അധികൃതർ പലതവണ സന്ദർശനം നടത്തി സ്റ്റേഷന്റ പ്രവർത്തനങ്ങൾ നിരീക്ഷിച്ച ശേഷമാണ് അംഗീകാരം നൽകിയത്.

മണ്ണുത്തി സ്റ്റേഷന്റെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് മന്ത്രി കെ. രാജൻ, തൃശൂർ റേഞ്ച് ഡി.ഐ.ജി അക്ബർ, സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ. തൃശൂർ എ.സി.പി: വി.കെ. രാജു, ഒല്ലൂർ എ.സി.പി സേതു എന്നിവരുടെ പിന്തുണയും സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ആത്മാർത്ഥ പരിശ്രമവുമാണ് അംഗീകാരം നേടുന്നതിന് ഇടയാക്കിയത്.

- ഒ. ശശിധരൻപിള്ള, മണ്ണുത്തി സ്റ്റേഷൻ എസ്.എച്ച്.ഒ.

  • ഐ.എസ്.ഒ വന്ന വഴി

പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ മുൻനിറുത്തിയാണ് പൊലീസ് സ്റ്റേഷനുകൾക്ക് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിക്കുന്നത്. കുറ്റകൃത്യങ്ങൾ തടയൽ, കുറ്റാന്വേഷണം, ക്രമസമാധാനപാലനം, പൊതുജനസമാധാനം, മയക്കുമരുന്ന് ഉപയോഗം തടയൽ തുടങ്ങിയ പ്രവൃത്തികൾക്ക് മണ്ണുത്തി സ്റ്റേഷൻ പ്രശംസ നേടിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.