മെൽബൺ: ഓസ്ട്രേലിയയിൽ മലയാളി നഴ്സിനെയും രണ്ടു മക്കളെയും കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. 30 വയസിനു മേൽ പ്രായമുള്ള യുവതിയും ആറു വയസിൽ താഴെ പ്രായമുള്ള രണ്ടു പെൺകുട്ടികളുമാണ് മരിച്ചതെന്ന് വിക്ടോറിയ പൊലീസ് അറിയിച്ചു.
മരിച്ചവർ കേരളത്തിൽ നിന്നുള്ളവർ ആണെന്ന് പ്രദേശത്തെ മലയാളികളും പറഞ്ഞു. വ്യാഴാഴ്ച രാത്രി മെൽബണിലെ ക്രാൻബേൺ വെസ്റ്റിൽ ഹൈവേയിൽ കൃഷിയിടത്തോടു ചേർന്നു നിറുത്തിയിട്ട നിലയിലാണ് കാർ കണ്ടെത്തിയത്. അഗ്നിശമന സേനാ ഉദ്യോഗസ്ഥർ എത്തിയാണ് കാറിലെ തീയണച്ചത്.
മരിച്ചവരുടെ വിവരങ്ങൾ പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഡി.എൻ.എ പരിശോധന നടത്തി മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടും. അപകട കാരണം വ്യക്തമല്ല. അപകടത്തിന്റെ ദൃക്സാക്ഷികൾ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |