SignIn
Kerala Kaumudi Online
Friday, 19 April 2024 8.40 PM IST

മൂല്യങ്ങൾ ഉയർത്തിയ നേതാവ്: മുഖ്യമന്ത്രി

തിരുവനന്തപുരം: കോൺഗ്രസ് രാഷ്ട്രീയത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവായിരുന്നു തലേക്കുന്നിൽ ബഷീറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ജനകീയ പ്രശ്‌നങ്ങളിൽ ഇടപെടാനും സങ്കുചിത താത്‌പര്യങ്ങൾക്കുപരിയായി പൊതുതാത്പര്യം സംരക്ഷിക്കാനും ബഷീർ ശ്രമിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

തീരാനഷ്‌ടം:

വി.ഡി സതീശൻ

തലേക്കുന്നില്‍ ബഷീറിന്റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്‌ടമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറ‌ഞ്ഞു. രാഷ്ട്രീയ പ്രവർത്തകൻ എന്നതിലുപരി സാമൂഹിക സാംസ്‌കാരിക സാഹിത്യ സഹകരണരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനായെന്നും സതീശൻ പറഞ്ഞു.

ജനകീയ നേതാവ്:

സ്‌പീക്കർ

പൊതുതാത്പര്യങ്ങൾക്കു വേണ്ടി നിലകൊണ്ട ജനകീയനായ നേതാവായിരുന്നു തലേക്കുന്നിൽ ബഷീറെന്ന് നിയമസഭാ സ്‌പീക്കർ എം.ബി രാജേഷ് പറഞ്ഞു. കലാസാംസ്‌കാരിക പ്രവർത്തകരോട് പ്രത്യേക താത്പര്യം പ്രകടിപ്പിച്ചിരുന്ന ഒരു സഹൃദയൻ കൂടിയായിരുന്നു അദ്ദേഹമെന്നും സ്‌പീക്കർ അനുസ്‌മരിച്ചു.

അച്ചടക്കമുള്ള നേതാവ്:

കെ.സുധാകരൻ

പാർട്ടി ചട്ടക്കൂടിൽ നിന്നും പ്രവർത്തിച്ച അച്ചടക്കമുളള നേതാവായിരുന്നു തലേക്കുന്നിൽ ബഷീറെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ അനുസ്‌മരിച്ചു. സമ്പന്നതയുടെ നടുവിൽ ജനിച്ച അദ്ദേഹം അതിൽ നിന്നും നല്ലൊരു പങ്ക് പൊതുപ്രവർത്തനത്തിനായി ചെലവഴിച്ചങതായും കെ.സുധാകരൻ പറഞ്ഞു.

നിറഞ്ഞ വ്യക്തിത്വം:

ഉമ്മൻചാണ്ടി

ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലും,പാർലമെന്ററി രംഗത്തും നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു തലേക്കുന്നിൽ ബഷീറെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്‌മരിച്ചു.

: രമേശ് ചെന്നിത്തല

തലേക്കുന്നിൽ ബഷീർ എക്കാലവും മൂല്യാധിഷ്‌ഠിത രാഷ്ട്രീയം ഉയർത്തിപ്പിടിച്ചിരുന്ന നേതാവായിരുന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.താൻ കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോൾ വൈസ് പ്രസിഡന്റെന്ന നിലയിൽ പ്രവർത്തിച്ചിരുന്ന തലേക്കുന്നിൽ നൽകിയ സഹായ സഹകരണങ്ങൾ വിസ്‌മരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

എം.എം ഹസൻ

കുടുംബത്തിലെ ഒരംഗം നഷ്‌ടമായ വേദനയാണ് ബഷീറിന്റെ വിയോഗമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു. . അഞ്ചു പതിറ്റാണ്ടായി ബഷീറുമായുള്ള ആത്മബന്ധത്തിനാണ് വിരാമമായതെന്നും ഹസൻ അനുസ്‌മരിച്ചു. കോൺഗ്രസ് നേതാവ് തമ്പാനൂർ രവിയും അനുശോചിച്ചു.

സി.ദിവാകരൻ

കോൺഗ്രസിന് മാത്രമല്ല, പൊതു സമൂഹത്തിനാകെ നഷ്‌ടമാണ് തലേക്കുന്നിൽ ബഷീറിന്റെ നിര്യാണമെന്ന് മുൻ മന്ത്രി സി.ദിവാകരൻ പറഞ്ഞു. .കോൺഗ്രസിന് ഇടതുപക്ഷ മുഖം സൃഷ്‌ടിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വലുതാണെന്നും സി.ദിവാകരൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THALEKUNNIL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.