കോട്ടയം . ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ പ്രവർത്തിക്കുന്ന പുതുപ്പള്ളി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിൽ പ്രവേശനത്തിന് പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ യോഗ്യത: പ്ലസ്ടു, ഐ.ടി.ഐ 50 ശതമാനം മാർക്കോടെ വിജയം, സോളാർ പവർ ഇൻസ്റ്റലേഷൻ ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് യോഗ്യത: പ്ലസ്ടു, ഡിപ്ലോമ, ഏതെങ്കിലും വിഷയത്തിൽ ബിരുദം എന്നീ കോഴ്സുകളിലാണ് പ്രവേശനം. അവസാന തീയതി ഏപ്രിൽ അഞ്ച്. ഫോൺ :79 94 55 58 27, 62 38 47 90 51.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |