വർക്കല: ഇലകമൺ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് പരാതി. നീരുറവകളാൽ സമൃദ്ധമാണ് പഞ്ചായത്തിലെ ഹരിഹരപുരം പ്രദേശം. എന്നാൽ, ശുദ്ധജലം സംരക്ഷിക്കാനുള്ള പദ്ധതികൾ ഇനിയും നടപ്പാക്കിയിട്ടില്ല.
ആലുവിളപ്പുറത്ത് ചെറുകിട ജലസംഭരണി മാത്രമാണ് ഉറവ സംഭരണത്തിനായി ആകെ നിർമിച്ചിട്ടുള്ളത്. കായൽപ്പുറം പമ്പ് ഹൗസ് മുതൽ വിളപ്പുറം വാട്ടർ ടാങ്ക് വരെയുള്ള കാലപ്പഴക്കംചെന്ന പൈപ്പിന് പകരം പുതിയ പൈപ്പ് സ്ഥാപിക്കണമെന്നാവശ്യം ഇനിയും നടപ്പാക്കിയില്ല.
2012ൽ കായൽ പുറത്ത് 60 ലക്ഷത്തിലധികം രൂപ ചെലവിൽ ഉറവയുടെ ഉത്ഭവത്തിൽ ഒരു ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക് ഉൾപ്പെടെയുള്ള പമ്പ് ഹൗസ് നിർമ്മിച്ചിരുന്നു. പമ്പ് ചെയ്യുന്നതിനായി ഉണ്ടായിരുന്ന 4 മോട്ടോർ പമ്പുകളിൽ 3 എണ്ണം തകരാറിലാണ്. ഒരു മോട്ടോർ പമ്പാണ് ആശ്രയം. അധികസമയം ഈ മോട്ടോർ പ്രവർത്തിപ്പിക്കുമ്പോൾ ചൂടാകുന്നത് നിമിത്തം രണ്ടുമണിക്കൂറോളം പമ്പിംഗ് നിറുത്തി വയ്ക്കേണ്ടി വരും. ശുദ്ധ ജലസ്രോതസുകൾ സംരക്ഷിച്ച് കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |