SignIn
Kerala Kaumudi Online
Thursday, 25 April 2024 10.39 AM IST

നിളാതീരം ശുചീകരിച്ച് വിദ്യാർത്ഥികൾ

cleaning

പാലക്കാട്: നദികളെ സംരക്ഷിക്കുന്നതിനെ കുറിച്ച് സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോത്സവ് ശിൽപശാലയുടെ ഭാഗമായി വിദ്യാർത്ഥികൾ നിളാതീരത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള പാലക്കാട് ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ, ഷൊർണൂർ വിഷ്ണു ആയൂർവേദ കോളേജ് എൻ.എസ്.എസ് യൂണിറ്റ്, നിളാ വിജ്ഞാന കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

പുഴപഠനം, ചർച്ച, സംവാദം എന്നിവയും സംഘടിപ്പിച്ചു. ഷൊർണൂർ നഗരസഭാ കൗൺസിലർ ടി.സീന ഉദ്ഘാടനം ചെയ്തു. നിളാ വിജ്ഞാന കേന്ദ്രം കോഡിനേറ്റർ ഐ.ബി.ഷൈൻ, പാലക്കാട് ഫീൽഡ് പബ്ലിസിറ്റി ഓഫീസർ എം.സ്മിത എന്നിവർ ക്ലാസുകൾ നയിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഡോ. നിവിൽ, എം.ആർ.ശരത്, ഡോ.അനീഷ് കളരിക്കാട്, ഡോ. സാന്ദ്ര ദേവരാജ് പങ്കെടുത്തു. പുഴ കാണാനെത്തുന്നവർ പ്ലാസ്റ്റിക് വസ്തുക്കൾ പ്രദേശത്ത് ഉപേക്ഷിക്കരുത്, കുടിവെള്ള പ്ലാസ്റ്റിക് ബോട്ടിലുകൾ, കവറുകൾ എന്നിവ കൊണ്ടുവരരുതെന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭ്യർത്ഥിച്ചു. പരിപാടിയുടെ ഭാഗമായി നിളാതീരത്ത് യോഗാ പരിശീലനവും സംഘടിപ്പിച്ചു.

ഫോട്ടോ : നദീ സംരക്ഷണ ശിൽപശാലയുടെ ഭാഗമായി വിദ്യാർത്ഥികൾ നിളാതീരം ശുചീകരിക്കുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, CLEANING
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.