SignIn
Kerala Kaumudi Online
Thursday, 25 April 2024 12.14 PM IST

തെളിഞ്ഞൊഴുകും ഇനി ഇരുതുള്ളിയും ഇരുവഴിഞ്ഞിയും

puza
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇരുവഴിഞ്ഞി പുഴ ശുചീകരിക്കുന്നു.

കോഴിക്കോട്: ഇരുതുള്ളിയും ഇരുവഴിഞ്ഞിയും ഇനി തെളിഞ്ഞൊഴുകും. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച 'ഇരുതുള്ളിയിൽ തെളിനീരൊഴുകട്ടെ' ശുചീകരണ പരിപാടിയുടെ ഭാഗമായാണ് ഇരുതുള്ളി പുഴയും തീരങ്ങളും ശുദ്ധീകരിച്ചത്. ജില്ലാ കളക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്തു. ഹരിത കർമ്മസേന, കുടുംബശ്രീ പ്രവർത്തകർ, പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ-സാംസ്‌കാരിക സംഘടനകൾ ശുചീകരണത്തിൽ പങ്കാളികളായി.

കൊളത്തക്കര, നടമ്മൽപൊയിൽ, കൂടത്തായി, വെളിമണ്ണ വാർഡുകളിലായി 15 കിലോമീറ്റർ ദൂരത്തിലാണ് ശുചീകരണം നടന്നത്. ശേഖരിച്ച മാലിന്യം ഗ്രീൻ വേംസ് മാലിന്യ സംസ്‌കരണ ഏജൻസിയുടെ ആഭിമുഖ്യത്തിൽ സംസ്‌കരിക്കും. പഞ്ചായത്ത് പ്രസിഡന്റ് നാസർ പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു.

വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് രാധാമണി സ്വാഗതം പറഞ്ഞു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ സൈനുദ്ദീൻ കൊളത്തക്കര, ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അബ്ദുള്ളക്കുട്ടി, ഹരിതകേരള മിഷൻ പ്രതിനിധികളായ ഡോണ, സുദിന, ഫാഷിദ്, കൊടുവള്ളി ബ്ലോക്ക് ബി.ഡി.ഒ ബിജിൻ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.

'തെളിനീരൊഴുകും നവകേരളം; എന്റെ നദി എന്റെ ജീവൻ ' പരിപാടിയുടെ ഭാഗമായാണ് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇരുവഴിഞ്ഞി പുഴയും പരിസരവും ശുചീകരിച്ചത്. തെയ്യത്തുംകടവിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. പുതിയോട്ടിൽകടവ് മുതൽ ഇടവഴിക്കടവ് വരെയും തെയ്യത്തുംകടവ് മുതൽ കാരാട്ട് കടവ് വരെയും രണ്ട് സംഘങ്ങളായാണ് ശുചീകരണത്തിന് നേതൃത്വം നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് ഷംലുലത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കരീം പഴങ്കൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ടി.റിയാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.നെദീറ, മെമ്പർമാരായ ഫസൽ കൊടിയത്തൂർ, അബൂബക്കർ, ആയിഷ ചേലപ്പുറം, സുഹ്‌റ വെള്ളങ്ങോട്ട്, ചാത്തമംഗലം പഞ്ചായത്ത് മെമ്പർ റഫീഖ്, നാസർ എറക്കോടൻ തുടങ്ങിയവർ പങ്കെടുത്തു. രാഷ്ട്രീയ, മത, സാംസ്‌കാരിക സംഘടനകളും ക്ലബുകളും ശുചീകരണത്തിൽ പങ്കാളികളായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.