കൊച്ചി: അടച്ചിട്ടിരിക്കുന്ന ഓട്ടോറിക്ഷയുടെ പിന്നിലെ പെട്ടി തുറക്കുന്നതോടെ പൊതുജനങ്ങൾക്ക് മുന്നിൽ സിനിമയുടെ ലോകം അനാവരണം ചെയ്യുന്ന 'റിക്ക് ഷോ" ഇന്ന് കൊച്ചിയിൽ. അലിയോൺസ് ഫ്രോൻസെയിസ് ദി ട്രിവാൻഡ്രത്തിന്റെ നേതൃത്വത്തിൽ കൊച്ചി മുനിസിപ്പൽ കോർപ്പറേഷന്റെ ആർട്സ് സ്പേസ് കൊച്ചിയുടെ (ആസ്ക്) ഭാഗമായാണ് റിക്ക് ഷോ.
ഫ്രഞ്ച് കലാകാരൻ ജെന്റിൽ ഗാർസിയോൺ ഒരുക്കിയ പെട്ടിക്കുള്ളിൽ ഒതുങ്ങുന്ന മൊബൈൽ സിനിമ ആശയമാണ് റിക്ക് ഷോ. ഇന്ന് വൈകിട്ട് 6:30ന് എറണാകുളം സുഭാഷ് പാർക്കിലും നാളെ ഫോർട്ടുകൊച്ചി വാസ്കോഡഗാമ സ്ക്വയറിലും പ്രദർശനമുണ്ട്. അഞ്ച് തീമാറ്റിക് പ്രോഗ്രാമുകൾ കൊച്ചിയിൽ പ്രദർശിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |