തിരൂരങ്ങാടി : നൂറിലധികം വാഹനാപകടങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ച് റോഡപകടങ്ങൾക്കെതിരെ ബോധവത്കരണം നടത്തുന്ന മാദ്ധ്യമ പ്രവർത്തകൻ മൻസൂറലി ചെമ്മാടിനെ തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഒ എം.പി. അബ്ദുൾ സുബൈറിന്റെ നേതൃത്വത്തിൽ തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി ആദരിച്ചു. എം.വി.ഐ.പി എച്ച് .ബിജുമോൻ, പ്രസ്ക്ലബ് പ്രസിഡന്റ് യു.എ. റസാക്ക്, മുസ്താഖ് കൊടിഞ്ഞി, ഷമീർ മേലെവീട്ടിൽ, കെ.എം. ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |