SignIn
Kerala Kaumudi Online
Friday, 29 March 2024 10.33 AM IST

ഹർഷം പദ്ധതി: മലബാർ ഗ്രൂപ്പ് പണിത വീടുകൾ കൈമാറി

df

കൽപ്പ​റ്റ: പുത്തുമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്ന ഹർഷം പദ്ധതിയിൽ
സർക്കാരുമായി ചേർന്ന് മലബാർ ഗ്രൂപ്പ് പണിത 12 വീടുകൾ കൈമാറി. മേപ്പാടിയിലെ സ്‌നേഹഭൂമി എന്ന് പേരിട്ട പുനരധിവാസ സ്ഥലത്ത് സംഘടിപ്പിച്ച ചടങ്ങിൽ പൊതുമരാമത്ത് – ടൂറിസം മന്ത്റി പി.എ മുഹമ്മദ് റിയാസ് വീടുകളുടെ താക്കോൽ കൈമാറി. പുനരധിവസിപ്പിക്കപ്പെടുന്ന 50കുടുംബങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കാൻ മലബാർ ഗ്രൂപ്പ് സ്ഥാപിച്ച ശുദ്ധജലവിതരണ പദ്ധതിയുടെ ഉദ്ഘാടനവും മന്ത്റി നിർവഹിച്ചു. ടി.സിദ്ദീഖ് എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷനായി. മുൻ എം.എൽ.എ സി.കെ ശശീന്ദ്രനും മേപ്പാടി പഞ്ചായത്ത്
പ്രസിഡന്റ് ഓമന രമേശും ഉപഹാരങ്ങൾ വിതരണം ചെയ്തു. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് സ്വാഗതവും മലബാർ ഗ്രൂപ്പ് കോർപ്പറേ​റ്റ് ഹെഡ് ആർ.ജലീൽ നന്ദിയും പറഞ്ഞു. ഹർഷം പദ്ധതിയിൽ 15 വീടുകളാണ് മലബാർ വാഗ്ദാനം നൽകിയതെന്നും ബാക്കി മൂന്നുവീടുകൾ താമസിയാതെ കൈമാറുമെന്നും എം.പി അഹമ്മദ് പറഞ്ഞു. വീടുകൾ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള സർക്കാർ പദ്ധതിക്ക് പിന്തുണ നൽകിയ മലബാർ ഗ്രൂപ്പിനെ മന്ത്റി മുഹമ്മദ് റിയാസ് അഭിനന്ദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.