തിരുവനന്തപുരം: വനിതാ വികസന കോർപ്പറേഷൻ 18നും 55നും മദ്ധ്യേ പ്രായമുള്ള വനിതകൾക്കായി സംരംഭകത്വ വികസന പരിശീലന പരിപാടി ആരംഭിക്കുന്നു. ആറ് ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന യോഗ്യരായ 30 പേർക്കാണ് അവസരം. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ആയിരം രൂപ സ്റ്റൈപ്പന്റ് ലഭിക്കും. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം.
മാർച്ച് 31 ന് മുൻപായി അപേക്ഷ സമർപ്പിക്കണം. വിലാസം: മേഖലാ മാനേജർ, വനിതാ വികസന കോർപ്പറേഷൻ, ഗ്രൗണ്ട് ഫ്ളോർ, ട്രാൻസ്പോർട്ട് ഭവൻ, ഈസ്റ്റ് ഫോർട്ട്, അട്ടക്കുളങ്ങര പി.ഒ, തിരുവനന്തപുരം 695023. ഫോൺ- 0471 2328257, 9496015006. ഇമെയിൽ: rotvm@kswdc.org
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |